Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിണറ്റിൽ വീണ പോത്തിനെ...

കിണറ്റിൽ വീണ പോത്തിനെ അഗ്​നിശമനസേന കരകയറ്റി

text_fields
bookmark_border
മലപ്പുറം: കോട്ടക്കൽ പുത്തൂർ പെരിങ്കുളത്ത് കിണറ്റിൽ വീണ പോത്തിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് 40 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിൽ പോത്ത് വീണത്. മലപ്പുറം അഗ്നിശമനസേന യൂനിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ കരക്ക് കയറ്റുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങളായ വി. അബ്ദുൽ സലീമും എ. ലിജുവും കിണറ്റിലിറങ്ങി കയർ, ഹോസ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്റ്റേഷൻ ഓഫിസർ സി. ബാബുരാജി​െൻറ നേതൃത്വത്തിലുള്ള സംഘത്തിൽ ടി.പി. പ്രശാന്ത്, എ. ശ്രീരാജ്, പി. ഇല്യാസ്, വി.പി. സജിത്ത് എന്നിവരുമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story