Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:16 AM GMT Updated On
date_range 18 July 2017 8:16 AM GMTപുഞ്ചക്കൊല്ലി കോളനിയിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
text_fieldsbookmark_border
നിലമ്പൂർ: കുടുംബശ്രീ ജില്ല മിഷെൻറ 'ഊരറിയാൻ' പദ്ധതിയുടെ ഭാഗമായി വഴിക്കടവ് പഞ്ചായത്തിലെ . പദ്ധതിയുമായി ബന്ധപ്പെട്ട് കോളനിയിൽ രൂപവത്കരിച്ച മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനാണ് കിറ്റ് കൈമാറിയത്. ജൂണിൽ പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിൽ ഊരറിയാൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ല മിഷൻ അധികൃതർ സന്ദർശനം നടത്തിയിരുന്നു. കോളനികളിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് റിപ്പോർട്ടുണ്ടാക്കി സബ് കലക്ടർക്ക് സമർപ്പിച്ചിരുന്നു. കോളനിയുടെ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല ഭരണകൂടത്തിെൻറ അംഗീകാരം ലഭിക്കുന്നതോടെ കോളനിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടും. കുടുംബശ്രീ ജില്ല മിഷൻ ട്രൈബൽ പ്രോജക്ട് മാനേജർ ചുമതലയുള്ള കെ.എസ്. അസ്ക്കർ കോളനിയിലെ ക്ലബ് ഭാരവാഹികൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. വാർഡ് അംഗം മുഹമ്മദ് അഷ്റഫ്, ഞാലിയിൽ ജോൺ എന്നിവർ സംസാരിച്ചു. പടം:2 പുഞ്ചക്കൊല്ലി കോളനിയിൽ കുടുംബശ്രീ ജില്ല മിഷെൻറ സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story