Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'നഴ്സിങ്​ മേഖല ചൂഷണ...

'നഴ്സിങ്​ മേഖല ചൂഷണ വിമുക്തമാക്കണം'

text_fields
bookmark_border
മേലാറ്റൂർ: കേരളത്തിലെ നഴ്സിങ് മേഖല ചൂഷണ വിമുക്തമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. പാർട്ടിയുടെ നേതൃപരിശീലന ക്യാമ്പ് മേലാറ്റൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് അടിയന്തര പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ രാഷ്ട്രീയം കൂടുതൽ വർഗീയവത്കരിക്കപ്പെടുന്ന ഇക്കാലത്ത് ഇടത് -മതേതര കൂട്ടായ്മയുടെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ജില്ല പ്രസിഡൻറ് മാത്യൂ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, ജനറൽ സെക്രട്ടറി എം.പി. പോളി, പള്ളി കുഞ്ഞാപ്പ, കെ.യു. ജോസഫ്, മോഹൻ ജോർജ്, കെ.യു. തോമസ്, പ്രസാദ് എടക്കര, സാബു പൊൻവേലി, പയസ് ജോൺ, എം.എ. വിറ്റാജ്, മാനുവൽ മണിമല, ജോർജ് മൈക്കിൾ, കെ.ടി. സജീവ് കുമാർ എന്നിവർ സംസാരിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് നേതൃ പരിശീലന ക്യാമ്പ് പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story