Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:15 AM GMT Updated On
date_range 2017-07-18T13:45:37+05:30മുസ്ലിം യൂത്ത്ലീഗ് ഭാഷാസമര സ്മൃതിയും അനുസ്മരണവും 30ന്
text_fieldsതാനൂർ: നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിക്കുന്ന 'അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ പ്രതിേരാധം' കാമ്പയിെൻറ ഭാഗമായി ഭാഷാസമര സ്മൃതിയും ഉണ്യാൽ റാസിഖ് അനുസ്മരണവും ജൂലൈ 30ന് ഉണ്യാൽ സിറ്റി പ്ലാസ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രവർത്തക സമിതിയോഗം തീരുമാനിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത്ലീഗ് മുൻ ജില്ല ജന. സെക്രട്ടറി ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നടത്തും. പോരാളി സംഗമത്തോടെ വൈകീട്ട് അഞ്ചിനാണ് പരിപാടി ആരംഭിക്കുക. 21ന് കുമാരംപടി നസ്റ്റ് സ്കൂളിൽ സംഘാടക സമിതി രൂപവത്കരിക്കും. 21, 22 തീയതികളിൽ മുനിസിപ്പൽ പഞ്ചായത്ത് തലങ്ങളിൽ പ്രചാരണ കൺവെൻഷനുകൾ ചേരും. 23ന് വൈലത്തൂർ അത്താണിക്കലിൽ പ്രചാരണ കൺവെൻഷനുകൾ ചേരും. 23ന് വൈലത്തൂർ അത്താണിക്കലിൽ പ്രവാസി നേതൃസംഗമം നടക്കും. ഉമറലി തങ്ങൾ മണ്ണാരക്കൽ ഉദ്ഘാടനം ചെയ്തു. റഷീദ് മോര്യ അധ്യക്ഷത വഹിച്ചു. വി.കെ.എ. ജലീൽ, എൻ. ജാബിർ, കെ.വി. ഖാലിദ്, കെ.പി. നിഹ്മത്തുല്ല, മുഹമ്മദ് ഉബൈസ്, ഷൗക്കത്ത്, കെ.പി. സൈനുദ്ദീൻ, പി.പി. അഷ്റഫ്, ഉസ്മാൻ മച്ചിങ്ങൽ, ഫുവാദ്, അലി അക്ബർ, ഷാഫി കക്കാേട്ടരി, മഹ്മൂദ്, നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ചരമ വാർഷികം താനൂർ: സി.പി.െഎ മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കൗൺസിലംഗവുമായിരുന്ന വി. ഉണ്ണിയേട്ടെൻറ മൂന്നാം ചരമവാർഷികം ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടക്കും. താനൂർ വ്യാപാര ഭവൻ ഒാഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സി.പി.െഎ മലപ്പുറം ജില്ല സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിമൂസ, കെ. നാരായണൻകുട്ടി (റിട്ട. ആർ.ഡി.ഒ), പി.എം. സുധാകരൻ, എ.പി. സുബ്രഹ്മണ്യൻ, കെ.പുരം സദാനന്ദൻ, എ. ഷംസു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.പി. സുബ്രഹ്മണ്യൻ (ചെയർ.), കെ.പുരം സദാനന്ദൻ (ജന. കൺ.), ടി. മുഹമ്മദ് ബാവ (വൈ. ചെയർ.), പി. രാമൻ (കൺ.). MP വൈദ്യുതി മുടങ്ങും പൊന്നാനി: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ തൃക്കാവ്, പൗർണമി റോഡ്, എ.വി ഹൈസ്കൂൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Next Story