Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:16 AM GMT Updated On
date_range 2017-07-17T13:46:32+05:30മദ്റസകളിൽ ശുചിത്വ ദിനാചരണം
text_fieldsമദ്റസകളിൽ ശുചിത്വ ദിനം ആചരിച്ചു പടിഞ്ഞാറങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഹ്വാന പ്രകാരം ഞായറാഴ്ച വിവിധ മദ്റസകളിൽ ശുചിത്വ ദിനാചരണം നടന്നു. ക്ലാസ് റൂമുകൾ, മദ്റസ പരിസരങ്ങൾ എന്നിവ വൃത്തിയാക്കി. വഴിയോരങ്ങളിലെ പൊന്തക്കാടുകൾ വെട്ടിത്തെളിക്കുകയും തകർന്ന് കുഴികൾ രൂപപ്പെട്ട റോഡുകൾ കല്ലും മണ്ണും നിറച്ച് അടച്ചും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ശുചീകരണത്തിൽ പങ്കാളികളായി. പടിഞ്ഞാറങ്ങാടി റെയ്ഞ്ചിൽ ഞായറാഴ്ച പ്രഥമ ജനറൽ ബോഡി യോഗമായതിനാൽ ശുചീകരണ പ്രവർത്തനം അടുത്ത ഞായറാഴ്ച നടത്താൻ തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ തൃത്താല ടൗൺ അൽ മദ്റസത്തുൽ ഇലാഹിയ്യ സ്വദർ മുഅല്ലിം സി.കെ.എം. ഹനീഫ ബാഖവി ഉദ്ഘാടനം ചെയ്തു. എം.എൻ. കുഞ്ഞാലു, ഉമർ ഫൈസി, സിദ്ദീഖ് യമാനി, ശറഫുദ്ദീൻ ലത്തീഫി, ഉമർ മൗലവി, യൂസുഫ് മൗലവി, മുഹമ്മദലി മൗലവി, ഹംസ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
Next Story