Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:15 AM GMT Updated On
date_range 17 July 2017 8:15 AM GMTml pattambi 1 pw
text_fieldsbookmark_border
ആരോഗ്യ ബോധവത്കരണവും പി.ടി.എ ജനറൽ ബോഡിയും പട്ടാമ്പി: അമ്മന്നൂർ എ.എൽ.പി സ്കൂളിൽ നടന്ന ആരോഗ്യ ബോധവത്കരണവും പി.ടി.എ ജനറൽ ബോഡിയും വാർഡ് അംഗം പി.കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.കെ. ശോഭ അധ്യക്ഷത വഹിച്ചു. 'പകർച്ചപ്പനിയും പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തിൽ മുതുതല പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ക്ലാസെടുത്തു. കെ. അലി, എം. കദീജ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. നാസർ (പ്രസി), മണികണ്ഠൻ (വൈസ് പ്രസി) അലിഫ് അറബിക് ക്ലബ് ടാലൻറ് ടെസ്റ്റ് പട്ടാമ്പി: ഉപജില്ല അലിഫ് ക്ലബ് ടാലൻറ് ടെസ്റ്റ് പട്ടാമ്പി ഗവ. ഹൈസ്കൂളിൽ നടന്നു. പി. സിദ്റ (എ.എൽ.പി.സ്കൂൾ മേൽമുറി), എ.പി. ജുസൈറ (ജി.യു.പി സ്കൂൾ നരിപ്പറമ്പ്), സ്വരിം അബ്ദുസ്സമദ് (പി.ടി.എം.വൈ.എച്ച്.എസ് എടപ്പലം), ഇ. ഫാത്തിമത് നഷീദ (എം.എം.എച്ച്.എസ് പ്രഭാപുരം) എന്നിവർ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി. നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി ഉദ്ഘാടനം ചെയ്തു. കൺവീനർ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പട്ടാമ്പി എ.ഇ.ഒ ഡി. ഷാജിമോൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story