Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:21 AM GMT Updated On
date_range 2017-07-16T13:51:22+05:30ജി.എസ്.ടി: എഫ്.ഐ.ടി.യു പ്രതിഷേധ പ്രകടനം നടത്തി
text_fieldsനിലമ്പൂർ: ചരക്ക് സേവന നികുതിയുടെ ഭാഗമായി പ്ലാസ്റ്റിക് ആക്രി സാധനങ്ങൾക്ക് 18 ശതമാനം നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് എഫ്.ഐ.ടി.യു സ്ക്രാപ് വർക്കേഴ്സ് യൂനിയൻ നിലമ്പൂരിൽ പ്രകടനം നടത്തി. പട്ടാമ്പിയിലെ സംഭരണ കേന്ദ്രങ്ങൾ ആരോഗ‍്യ പ്രശ്നങ്ങൾ ഉന്നയിച്ച് പൂട്ടിയത് മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ മറച്ചുവെക്കാനാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി തസ്ലിം മമ്പാട്, എൻ.പി. മുജീബ്, കുഞ്ഞാപ്പ, മുസ്തഫ കരുവാരകുണ്ട് എന്നിവർ സംസാരിച്ചു. വാസുദേവൻ, ശിവദാസൻ, ആബിദ് കരുവാരകുണ്ട്, സലീം പുന്നക്കാട് എന്നിവർ നേതൃത്വം നൽകി. പടം:1- ആക്രി സാധനങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കണമെന്നാവശ‍്യപ്പെട്ട് എഫ്.ഐ.ടി.യു നടത്തിയ പ്രതിഷേധ പ്രകടനം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്യുന്നു
Next Story