Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:16 AM GMT Updated On
date_range 16 July 2017 8:16 AM GMTജില്ല ബാങ്ക് ജീവനക്കാർ ധർണ നടത്തി
text_fieldsbookmark_border
മലപ്പുറം: ഭരണസമിതികൾ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർമാരുടെ ഭരണത്തിലുള്ള ജില്ല ബാങ്കുകളിൽ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിലും ബാങ്കുകളെ തകർക്കുന്ന നടപടികളിലും പ്രതിഷേധിച്ച് ഹെഡ് ഒാഫിസിന് മുന്നിൽ ഒാൾ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിെൻറ ആഭിമുഖ്യത്തിൽ ജീവനക്കാർ ധർണ നടത്തി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുരേഷ് പൊൽപാക്കര, വിജയകുമാർ, പി.കെ. മൂസക്കുട്ടി, എ. അഹമ്മദ്, സി. അബ്ദുസ്സമദ്, എൻ.പി. ചിന്നൻ, സയ്യിദ് ഫസൽ അലി, പി. സലാഹുദ്ദീൻ, എ.കെ. അബ്ദുറഹ്മാൻ, ബീന ജോസ് എന്നിവർ സംസാരിച്ചു. ജീവനക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ജൂലൈ 25ന് സെക്രേട്ടറിയറ്റ് ധർണയും പണിമുടക്കും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story