Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാമായണ മാസത്തിന്​...

രാമായണ മാസത്തിന്​ വിപുല ഒരുക്കം

text_fields
bookmark_border
മലപ്പുറം: രാമായണ മാസമായ കർക്കിടകത്തെ വരവേൽക്കാൻ ക്ഷേത്രങ്ങളും ഭവനങ്ങളും ഒരുങ്ങി. ജില്ലയിലെ മുഴുവൻ ക്ഷേത്രങ്ങളിലും കർക്കിടകം ഒന്നുമുതൽ രാമായണ പാരായണമടക്കം വിവിധ ചടങ്ങുകൾ നടക്കും. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ രാമായണ പാരായണം, രാമായാണ സത്സംഗം, ശ്രീരാമ അഷ്ട്യോത്തരാർച്ചന, ശ്രീരാമ നാമജപം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ 23ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്രങ്ങളോടനുബന്ധിച്ച് രാമായണ വൈജ്ഞാനിക മത്സരങ്ങൾ നടത്തും. എൽ.പി, യു.പി, ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കായി രാമായണ പ്രഭാഷണം, രാമായണ പാരായണം, രാമായണ പ്രശ്നോത്തരി എന്നിവ നടത്തും. ഇവയിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് ജൂലൈ 30ന് താലൂക്ക് തലത്തിലും ആഗസ്റ്റ് 13ന് അങ്ങാടിപ്പുറം വിദ്യാനികേതനിൽ ജില്ലതലത്തിലും മത്സരങ്ങൾ നടക്കും. രാമായണ മാസാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ജൂലൈ 17ന് വൈകുന്നേരം അഞ്ചിന് അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ നടക്കും. താലൂക്കിലെ ഒാരോ പഞ്ചായത്ത് കേന്ദ്രീകരിച്ചും രാമായണ തത്ത്വവിചാര സദസ്സുകൾ സംഘടിപ്പിക്കും. ഇതി​െൻറ ഭാഗമായി ചുങ്കത്തറ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ചുങ്കത്തറ കുറത്തിയമ്മ ദേവീ ക്ഷേത്രത്തിൽ സെമിനാർ നടക്കും. ആഗസ്റ്റ് 15ന് മുഴുവൻ ക്ഷേത്രങ്ങളിലും അഖണ്ഡരാമായണ പാരായണം നടത്തും. സംസ്ഥാന ഉപാധ്യക്ഷൻ എൻ.സി.വി. നമ്പൂതിരി, ജില്ല അധ്യക്ഷൻ കെ.പി. ശിവരാമൻ, എ. മോഹനൻ, കെ.എ. മോഹനൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story