Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:13 AM GMT Updated On
date_range 2017-07-16T13:43:00+05:30ml shornur 1 pw
text_fieldsഭാരതപ്പുഴയുടെ നീരൊഴുക്ക് പഠിക്കാനുള്ള ആധുനിക സംരംഭം തുരുമ്പെടുക്കുന്നു ഹൈഡ്രോളജി വകുപ്പിെൻറ ബോട്ടാണ് നശിക്കുന്നത് ഷൊർണൂർ: ഭാരതപ്പുഴയിലെ നീരൊഴുക്കിനെപറ്റിയും മറ്റും പഠിക്കാനുള്ള, സംസ്ഥാന ഹൈഡ്രോളജി വകുപ്പിെൻറ ബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു. വെള്ളത്തിെൻറ ഗതിവേഗത, ജലനിരപ്പ്, വെള്ളം ഒഴുകിപ്പോകുന്നതിെൻറ അളവ് എന്നിവ കണക്കാക്കാനുള്ള ആധുനിക ഉപകരണം ഘടിപ്പിച്ച ബോട്ടാണ് ഓഫിസ് പരിസരത്തെ പൊന്തക്കാട്ടിൽ 'അന്ത്യവിശ്രമം' കൊള്ളുന്നത്. വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കിയാണ് ഹൈഡ്രോളജി വകുപ്പ് ബോട്ട് കൊച്ചിപ്പാലത്തിനരികെ പുഴയിലിറക്കിയത്. മഴക്കാലത്ത് വെള്ളം നിറയുന്നതോടെ ബോട്ട് പുഴയുടെ ഇരുകരകളിലേക്കും സഞ്ചരിച്ച് വിശദാംശങ്ങൾ ശേഖരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ബോട്ട് വാങ്ങി പുഴയിലിറക്കിയതല്ലാതെ മറ്റൊന്നും അധികൃതർ ചെയ്തില്ല. ഓടിക്കാനുള്ള ഡ്രൈവറെ പോലും നിയമിച്ചില്ല. എത്ര കുത്തൊഴുക്കുള്ള വെള്ളത്തിലും നങ്കൂരമിട്ട് പരിശോധന നടത്താനുള്ള സംവിധാനം ബോട്ടിനുണ്ടായിരുന്നു. ജീവനക്കാർക്ക് ധരിക്കാനുള്ള എട്ട് ലൈഫ് ജാക്കറ്റുകളുമുണ്ടായിരുന്നു. ആധുനിക രീതിയിൽ ഉപയോഗിക്കേണ്ട ഈ സംവിധാനം തുരുമ്പെടുക്കുമ്പോഴും പ്രാചീന രീതിയിലുള്ള ജലമാപിനി രീതി അവലംബിക്കേണ്ട ഗതികേടിലാണിന്ന് ഭാരതപ്പുഴയിലെ ജലവേഷണ വിഭാഗം. ഭാരതപ്പുഴയോരത്തുള്ള ഹൈഡ്രോളജി ഓഫിസ് പരിസരത്ത് കാടുപിടിച്ച് കിടക്കുന്ന ബോട്ട്
Next Story