Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:11 PM GMT Updated On
date_range 2017-07-15T17:41:14+05:30ഇറോം ഷർമിളയുടെ വിവാഹത്തിനെതിരെ പരാതി
text_fieldsകോയമ്പത്തൂർ: മണിപ്പൂരിലെ സമരനായികയായ . കൊടൈക്കനാലിലെ സാമൂഹിക പ്രവർത്തകനായ വി. മഹേന്ദ്രനാണ് പരാതിക്കാരൻ. ജൂലൈ 12ന് ഇറോം ഷർമിളയും കാമുകൻ ഡെസ്മണ്ട് ക്യുട്ടിനോയും കൊടൈക്കനാൽ സബ് രജിസ്ട്രാർ ഒാഫിസിലെത്തി വിവാഹത്തിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. ഷർമിള ഹിന്ദുവും ഡെസ്മണ്ട് വിദേശ പൗരനും ക്രിസ്ത്യനുമായതിനാൽ ഇരുവരും ഇതുമായി ബന്ധപ്പെട്ട് ഒരു മാസം മുെമ്പ നോട്ടിഫിക്കേഷൻ നൽകണമെന്നാണ് നിയമം. വിവാഹവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും തടസ്സവാദമുന്നയിക്കണമെങ്കിൽ വ്യക്തമായ കാരണങ്ങൾ സഹിതം പരാതി നൽകാമെന്ന് നേരത്തെ സബ് രജിസ്ട്രാർ ഒാഫിസ് അധികൃതർ അറിയിച്ചിരുന്നു. വിവാഹത്തിനുശേഷം ഇറോം ഷർമിളയും ഭർത്താവും കൊടൈക്കനാലിൽ സ്ഥിരതാമസമാക്കുമെന്നും മേഖലയിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ഇറോം നേരത്തെ പ്രസ്താവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ലോകത്തിെൻറ വിവിധയിടങ്ങളിലെ മനുഷ്യാവകാശ- പരിസ്ഥിതി പ്രവർത്തകരുമായി ബന്ധമുള്ള വെബ്സൈറ്റ് ഇൻ ചാർജാണ് ഡെസ്മണ്ട് ക്യുട്ടിനോയെന്നും ഇവരുടെ പ്രവർത്തനം വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിെൻറ സമാധാനന്തരീക്ഷം തകർക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികളിൽ മൊഴിയെടുത്ത ശേഷം വിവാഹത്തിന് അനുമതി നൽകിയാൽ മതിയെന്ന് സബ് രജിസ്ട്രാർ അധികൃതരോട് ലോക്കൽ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story