Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാജിദി​െൻറ അറുകൊലയിൽ...

മാജിദി​െൻറ അറുകൊലയിൽ ഞെട്ടി മടവൂരുകാർ

text_fields
bookmark_border
കോഴിക്കോട്/നരിക്കുനി: പഠനത്തിനായി അന്യനാട്ടിൽ നിന്നെത്തിയ വിദ്യാർഥി അബ്ദുൽ മാജിദി​െൻറ അറുകൊലയിൽ ഞെട്ടിയിരിക്കുകയാണ് മടവൂരിലെ നാട്ടുകാർ. രാവിലെ ഏഴരക്കാണ് കൊലപാതകെമങ്കിലും അൽപം വൈകിയാണ് പുറംലോകമറിഞ്ഞത്. മദ്റസ അവധിയായതിനാൽ കളിച്ചശേഷം കുളിയും കഴിഞ്ഞ് തിരിച്ചുവരുകയായിരുന്നു മാജിദ്. മറ്റു രണ്ട് വിദ്യാർഥികളെ പ്രതി പിടികൂടിയെങ്കിലും കുതറി ഒാടിയതിനാലാണ് കൂട്ടക്കൊല ഒഴിവായത്. ചെറിയ കത്തികൊണ്ടുള്ള ആക്രമണത്തിൽ ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. സമീപത്ത് താമസിക്കുന്ന കോളജ് വിദ്യാർഥികൾ അടക്കമുള്ളവരാണ് മാജിദിനെ ആശുപത്രിയിലെത്തിച്ചത്. കൃത്യംചെയ്തശേഷം രക്ഷെപ്പട്ട പ്രതി രക്തംപുരണ്ട വസ്ത്രങ്ങളുമായി പടനിലം വരെ കൂസലില്ലാതെ നടന്നുപോകുകയായിരുന്നു. ഒരു മാസത്തിലേറെയായി പ്രദേശത്ത് അലഞ്ഞുതിരിയുന്ന പ്രതി ഷംസുദ്ദീൻ നാട്ടുകാരിൽ പലരുമായും വഴക്കിട്ടിരുന്നു. സമീപത്തെ സി.എം മഖാമിലെ സുരക്ഷജീവനക്കാരനെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങുന്നതും ശീലമായിരുന്നു. സി.എം മഖാം പരിസരത്തും സി.എം സ​െൻററിന് സമീപവും പലപ്പോഴും അന്തിയുറങ്ങിയ പ്രതി കാന്തപുരം സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, അലഞ്ഞുതിരിയുന്ന ഇയാളെ പൊലീസിലേൽപിക്കാനോ പൊലീസിന് ഇതുസംബന്ധിച്ച് വിവരം നൽകുന്നതിനോ ആരും തയാറായില്ല. ആൺകുട്ടികേളാട് മോശമായ രീതിയിൽ പെരുമാറിയിരുന്നതായി പൊലീസ് പറഞ്ഞു. ത​െൻറ ടൂത്ത്ബ്രഷ് വിദ്യാർഥികൾ വലിച്ചെറിഞ്ഞതിന് കുത്തിയതാണെന്ന വിചിത്രവാദമായിരുന്നു പ്രതിയുേടത്. കാസർകോട് മുളിയാർ സ്വദേശിയായ പ്രതി ഷംസുദീൻ ആറു മാസമായി നാടുവിട്ടുവന്നതാണ്. കാഴ്ചയില്ലാത്ത പിതാവുമാത്രമാണ് വീട്ടിലുള്ളത്. മാജിദ് അടക്കമുള്ളവർ താമസിക്കുന്ന ജൂനിയർ ദഅ്വ ഹോസ്റ്റലിൽ രാത്രി താമസിക്കാൻ ഷംസുദ്ദീൻ ശ്രമിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഹൈസ്കൂൾ വിദ്യാർഥികളുടെ േഹാസ്റ്റലും സമീപം പ്രൈമറി സ്കൂളുമുെണ്ടങ്കിലും ഇവിടെ ചുറ്റുമതിലില്ലാത്തതിനാൽ ആർക്കും കയറാവുന്ന അവസ്ഥയാണ്. വൈകീട്ട് നാലിന് സി.എം സ​െൻറർ ജുമാമസ്ജിദിലെത്തിച്ച മൃതദേഹം കാണാൻ നിരവധി പേരെത്തി. മയ്യിത്ത് നമസ്കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. കാരാട്ട് റസാഖ് എം.എൽ.എ, സി. മുഹമ്മദ് ഫൈസി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. മൃതദേഹം പിന്നീട് മാജിദി​െൻറ സ്വദേശമായ മാനന്തവാടി ഇൗസ്റ്റ് കെല്ലൂരിേലക്ക് കൊണ്ടുപോയി. സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ജി. ജയ്ദേവ്, കുന്ദമംഗലം എസ്.െഎ രജീഷ് തുടങ്ങിയവർ സ്ഥലത്തെത്തി. സി.എം മഖാം തീർഥാടന കേന്ദ്രമായതിനാൽ ദൂരെ ദിക്കുകളിൽനിന്ന് പലതരത്തിലുള്ള ആളുകളും എത്താറുണ്ട്. ഇവരിൽ ക്രിമിനലുകളും മനോരോഗികളും ലഹരി ഉപയോക്താക്കളുമുണ്ടെന്ന ആേക്ഷപമുണ്ട്. എന്നാൽ, ഇവരെ നിരീക്ഷിക്കാനോ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കാനോ ആവശ്യമായ കവാടങ്ങളോ സുരക്ഷജീവനക്കാരോ ഇവിടെയില്ല. ഈ സ്ഥാപനങ്ങളിലൊന്നിലും സി.സി.ടിവിപോലുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. നിഷ്കളങ്കനായ ഈ ബാലന് കുത്തേറ്റത് സി.എം മഖാമിൽനിന്ന് അര കി.മീറ്ററോളം ദൂരെയുള്ള ജൂനിയർ ദഅ്്വ കോളജിനെയും പ്ലസൻറ് പബ്ലിക് സ്കൂളിനെയും ബന്ധിപ്പിക്കുന്ന മേൽക്കൂരയുള്ള പാതയിൽവെച്ചാണ്. ഈ രണ്ട് സ്ഥാപനങ്ങൾക്കും ചുറ്റുമതിലോ കവാടമോ സുരക്ഷജീവനക്കാരോ സി.സി.ടി.വി സംവിധാനമോ ഇല്ല. കുട്ടിയുടെ മരണത്തോടെ സുരക്ഷ സംബന്ധിച്ച നാട്ടുകാരുടെ ആശങ്കയും ശക്തമായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story