ഐ.എസ്.എം ജില്ല ഹദീസ് സെമിനാർ: ഒരുക്കം പൂർത്തിയായി

05:15 AM
07/12/2017
എടവണ്ണ: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ‍​െൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച എടവണ്ണയിൽ ഐ.എസ്.എം നിലമ്പൂർ സോൺ സംഘടിപ്പിക്കുന്ന ഹദീസ് സെമിനാറിനുള്ള ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. സെമിനാർ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ വൈസ് ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും. 'പ്രവാചകചര്യ സ്വഹാബികളുടെ മാതൃക' വിഷയത്തിൽ അബൂബക്കർ സലഫിയും 'സാമൂഹിക ഇടപെടലുകളിലെ സ്വഹാബി മാതൃക' വിഷയത്തിൽ ഹാരിസ് കായക്കൊടിയും 'സ്വഹാബികൾ വിമർശനങ്ങളിലെ നൈതികത' വിഷയത്തിൽ അബ്ദുൽ മാലിക് സലഫിയും 'അഹ്ലുസുന്ന അഥവാ സ്വഹാബികളുടെ ആദർശവും പ്രയോഗവും' വിഷയത്തിൽ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരും 'തൗഹീദ്: ജീവിത പരിവർത്തനത്തി‍​െൻറ നിദാനം' വിഷയത്തിൽ ഫൈസൽ മൗലവിയും 'സ്വഹാബത്ത് പ്രബോധന വീഥിയിലെ ത്യാഗം' വിഷയത്തിൽ ശിഹാബ് എടക്കരയും പ്രബന്ധങ്ങൾ അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഐ.എസ്.എം ജില്ല വൈസ് പ്രസിഡൻറ് ഇസ്ഹാഖ് സ്വലാഹി, ട്രഷറർ അബ്ദുൽ വഹാബ് സ്വലാഹി, ഐ.എസ്.എം സംസ്ഥാന പ്രവർത്തക സമിതി അംഗം പി. ജുബൈൽ, മുജാഹിദ് ജില്ല ദഅ്വ സമിതിയംഗം ഐ.കെ. മുഹമ്മദ് കുട്ടി, എക്സിക്യൂട്ടിവ് അംഗം മദാരി അബ്ദുസ്സലാം, എടവണ്ണ മേഖല സെക്രട്ടറി യാസീൻ എന്നിവർ സംബന്ധിച്ചു.
COMMENTS