Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:18 AM GMT Updated On
date_range 2017-08-31T13:48:13+05:30വിദ്യാർഥികളുടെ പിടിയരിയിൽ 100 കുടുംബങ്ങൾക്ക് പൊന്നോണപ്പെരുന്നാൾ
text_fieldsമഞ്ചേരി: നിർധന കുടുംബങ്ങളെ പെരുന്നാളും ഒാണവും ഊട്ടാൻ 'പിടിയരി' പദ്ധതിയുമായി മഞ്ചേരി തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂൾ വിദ്യാർഥികൾ. വിദ്യാർഥികൾ വീട്ടിൽനിന്ന് കൊണ്ടുവന്ന പലവ്യഞ്ജന സാധനങ്ങൾകൊണ്ട് നൂറു കുടുംബങ്ങൾ പെരുന്നാളോണം ആഘോഷിക്കും. പച്ചരി, പഞ്ചസാര, ചായപ്പൊടി, ശർക്കര, വെളിച്ചെണ്ണ, മുളക്, മഞ്ഞൾ, പരിപ്പ്, വൻപയർ, നാളികേരം, മല്ലി, മുളക് തുടങ്ങിയ വിഭവങ്ങളാണ് എത്തിച്ചത്. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റ്, ജെ.ആർ.സി എന്നിവർ ചേർന്നാണ് മഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികളിൽ സന്നദ്ധ സേവന മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് പിടിയരി പദ്ധതി നടപ്പാക്കിയത്. പലവ്യഞ്ജന വിഭവങ്ങൾ എം. ഉമ്മർ എം.എൽ.എ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വല്ലാഞ്ചിറ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, കൗൺസിലർ യാഷിഖ് മേച്ചേരി, സൗജ ടീച്ചർ, മാനേജർ നാണി ഹാജി, ശുക്കൂർ, പി.എം.എ മാൻമാൻ, കെ.ടി. ഹമീദ്, നാസർ പുല്ലൂർ, നാസർ രാമൻകുളം, നിയാസ്, എം. അബ്ബാസ്, ഷാജി, ബുഷ്റ യാക്കൂബ്, അശ്വതി, അധ്യാപകരായ ജലീൽ, ആസിഫ്, സലീം, സബിത, ജുമൈലത്ത്, സൽമാൻ എന്നിവർ പങ്കെടുത്തു. CAPTION മഞ്ചേരി തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിൽ വിദ്യാർഥികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ എം. ഉമ്മർ എം.എൽ.എ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർക്ക് കൈമാറുന്നു
Next Story