Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനം നിറഞ്ഞ്​...

മനം നിറഞ്ഞ്​ ആഘോഷത്തിമിർപ്പിൽ ഭിന്നശേഷി കുട്ടികൾ

text_fields
bookmark_border
നിലമ്പൂർ: ഓണവും പെരുന്നാളും ഒന്നിച്ചുവന്ന സന്തോഷത്തിലാണ് നിലമ്പൂർ ബഡ്സ് സ്കൂളിലെ കുട്ടികളും. പൂക്കളം തീർത്തും മൈലാഞ്ചിയിട്ടും സ്കൂൾ അങ്കണം ഇവർ സൗഹൃദവേദിയാക്കി. നടി നിലമ്പൂർ ആയിഷയുടെ ക്ഷണിക്കപ്പെടാതെയുള്ള കടന്നുവരവ് കുട്ടികൾക്ക് ആവേശമായി. കുട്ടികളും അധ‍്യാപകരും രക്ഷിതാക്കളും സ്വീകരിച്ചു. 'ഊമക്കുയിൽ പാടുമ്പോൾ' സിനിമയിലെ അഭിനയത്തിന് അവാർഡ് ലഭിച്ചപ്പോൾ സ്നേഹോപഹാരവുമായി ആദ‍്യം വീട്ടിലെത്തിയത് ബഡ്സ് സ്കൂളിലെ കുട്ടികളായിരുന്നുവെന്ന് ആയിഷ പറഞ്ഞു. കുട്ടികളുടെ കൈയിൽ മൈലാഞ്ചിയിട്ട് അവരുമായി ആഘോഷം പങ്കിട്ടായിരുന്നു മടക്കം. പടം:3 നിലമ്പൂർ ബഡ്സ് സ്കൂളിലെത്തിയ നിലമ്പൂർ ആയിഷ കുട്ടികളോടൊപ്പം
Show Full Article
TAGS:LOCAL NEWS 
Next Story