Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 8:15 AM GMT Updated On
date_range 2017-08-30T13:45:06+05:30ഇടതുസര്‍ക്കാര്‍ പോകുന്നത് മാര്‍ക്‌സില്‍നിന്ന് മാഫിയകളിലേക്ക് ^ശോഭ സുരേന്ദ്രൻ
text_fieldsഇടതുസര്‍ക്കാര്‍ പോകുന്നത് മാര്‍ക്‌സില്‍നിന്ന് മാഫിയകളിലേക്ക് -ശോഭ സുരേന്ദ്രൻ --------------------------------- നിലമ്പൂര്‍: മാര്‍ക്‌സില്‍നിന്ന് മാഫിയകളിലേക്കാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ പോകുതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. പി.വി. അന്‍വർ എം.എല്‍.എയുടെ കക്കാടം പൊയിലിലെ അനധികൃത പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെ എം.എല്‍.എ ഓഫിസിലേക്ക് നടത്തിയ ബി.ജെ.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അൻവറിെൻറ പണം രമേശ് ചെന്നിത്തലയും കീശയിലാക്കിയതിന് തെളിവാണ് അദ്ദേഹത്തിെൻറ മുറിഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. എം.എല്‍.എയുടെ അനധികൃത പ്രവൃത്തികള്‍ക്ക് പ്രാദേശിക കോൺഗ്രസ് നേതൃത്വവും കൂട്ടുനിൽക്കുകയാണ്. ഇതന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവ് തയാറാവണമെന്നും അവർ പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് ഇ.ടി. വിദ്യാധരന്‍ അധ‍്യക്ഷത വഹിച്ചു. വി. പ്രദീപ്, അഡ്വ. ടി.കെ. അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, കെ.സി. വേലായുധന്‍, കെ. പ്രഭാകരന്‍, കെ. പ്രേംനാഥ്, വി. പ്രകാശ് ബാബു, സുധീഷ് ഉപ്പട തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നൽകി. ജ്യോതിപ്പടിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കെ.എന്‍.ജി റോഡില്‍ വില്ലേജ് ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. CAPTION :1 പി.വി. അൻവർ എം.എൽ.എയുടെ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു പടം: 1 പി.വി. അൻവർ എം.എൽ.എയുടെ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച്
Next Story