Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാലൂക്കുതല...

താലൂക്കുതല ജനസമ്പർക്കം: കലക്ടറുടെ മുമ്പാകെ എത്തിയവരേറെയും ഭവന രഹിതർ

text_fields
bookmark_border
മഞ്ചേരി: താലൂക്കുതലത്തിൽ ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജനസമ്പർക്ക പരിപാടിയിൽ എത്തിയവരേറെയും വീടും സ്ഥലവും ഇല്ലാത്തവർ. ഭർത്താവ് ഉപേക്ഷിച്ചവരും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളുള്ളവരും ഏറെയെത്തി. വാടക ക്വാട്ടേഴ്സിൽ താമിസിച്ചുവന്നവർ വാടക നൽകാനില്ലാതെ വീട്ടുവേലക്കാരായി മറ്റു വീടുകളിൽ അഭയം തേടിയതും കലക്ടറുടെ മുന്നിലെത്തി. ജില്ല ഭരണകൂടം ജനങ്ങളിലേക്ക് എന്ന ആശയം നടപ്പാക്കുന്നതിനായി കലക്ടർ അമിത് മീണയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായാണ് ഏറനാട് താലൂക്ക് ജനസമ്പര്‍ക്ക പരിപാടി ചൊവ്വാഴ്ച മഞ്ചേരി മുനിസിപ്പൽ ഒാഡിറ്റോറിയത്തിൽ നടത്തിയത്. പഞ്ചായത്ത് സെക്രട്ടറിമാരും വില്ലേജ് ഒാഫിസർമാരും കൃഷി ഉദ്യോഗസ്ഥരും പങ്കെടുത്തു. മഞ്ചേരി നറുകര വില്ലേജിൽ റീസർവേ നടത്തിയപ്പോൾ നേരത്തേയുള്ള ഭൂമി അളവിൽ കാണാത്തതും സ്ഥലം ൈകയേറിപ്പോയതും പരാതികളായി വന്നു. മഞ്ചേരിയിലെ പട്ടികജാതി വിഭാഗം ശ്മശാനത്തിന് പട്ടയം വേണമെന്ന ആവശ്യവും കലക്ടറുടെ മുന്നിലെത്തി. നേരത്തേ വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും സേവനം തടയപ്പെട്ടതുണ്ടെങ്കിൽ അവക്ക് പരിഹാരം കാണാലായിരുന്നു പ്രധാനം. ഇതിനു പുറമെ ഇത്തരം സേവനങ്ങൾ ലഭിക്കാൻ പുതുതായി അപേക്ഷിക്കുന്നവർക്കും അവസരം ഉണ്ടായിരുന്നു. അതേസമയം, അപേക്ഷകളിൽ ഭൂരിഭാഗവും തീർപ്പാക്കാനാവാകെ മാറ്റിവെച്ചു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു വരുന്ന സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽനിന്ന് തഴയപ്പെട്ട ദരിദ്ര കുടുംബങ്ങളാണ് വീടും സ്ഥലവും ലഭ്യമാക്കണമെന്ന അപേക്ഷയുമായി എത്തിയത്. ഇവരുടെ അപേക്ഷ വാങ്ങിവെച്ച് രസീതി നൽകി വിടുകയാണ് ചെയ്തത്. ഭൂനികുതി, സര്‍േവ, പട്ടയം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ഓണ്‍ലൈന്‍ വഴി 309 പരാതികള്‍ നേരത്തേ ലഭിച്ചു. 284 പരാതികളാണ് വേദിയിൽ കലക്ടർ സ്വീകരിച്ചത്. ഇതിൽ 29 പരാതികൾ ഭിന്നശേഷിക്കാരായവരുടെതാണ്. എല്ലാ പരാതികളും കലക്ടർ പരിശോധിക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്തു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ വീടുവെക്കാൻ ഭൂമിക്ക് അപേക്ഷിച്ച് വർഷങ്ങളായി കാത്തുകെട്ടിക്കിടന്ന വെട്ടിക്കാട്ടീരി വില്ലേജിലെ നിഷക്ക് മൂന്ന് സ​െൻറ് ഭൂമിക്കുള്ള പട്ടയം ചടങ്ങിൽ കലക്ടർ നൽകി. ജില്ല അഡീഷനൽ മജിസ്േട്രറ്റ് ടി. വിജയൻ, അസി. കലക്ടർ അരുൺ കെ. വിജയൻ, െഡപ്യൂട്ടി കലക്ടർമാരായ വി. രാമചന്ദ്രൻ, നിർമലകുമാരി. ആർ.ഡി.ഒ ഡോ. ജെ.ഒ. അരുൺ, തഹസിൽദാർ പി. സുരേഷ്, അഡീഷനൽ തഹസിൽദാർ കെ. ദേവിക തുടങ്ങിയവർ അദാലത്തിന് നേത്യത്വം നൽകി. പടം.. മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന താലൂക്കുതല ജനസമ്പർക്ക അദാലത്തിൽ ജില്ല കലക്ടർ അമിത് മീണ പരാതികൾ കേൾക്കുന്നു (ME, MC) നാലാംക്ലാസ് തുല്യത സർട്ടിഫിക്കറ്റിന് കാത്തിരുന്ന് സഫൂറ മഞ്ചേരി: ജനസമ്പർക്ക പരിപാടിയിൽ ഭിന്നശേഷിക്കാരി അരീക്കോട് ഒതയമംഗലം സഫൂറ എത്തിയത് അഞ്ചുവർഷം മുമ്പ് നാലാം ക്ലാസ് തുല്യത പഠനത്തിന് ചേർന്നതി‍​െൻറ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ. 27കാരിയായ സഫൂറക്ക് ഒരുവയസ്സുള്ളപ്പോൾ പനി വന്ന് തളർന്നതാണ്. വീൽചെയറിൽ ഇരുന്നാണ് എത്തിയത്. സ്കൂളിൽ പഠിക്കാനായില്ല. ഇപ്പോൾ കമ്പ്യൂട്ടർ പഠിക്കുന്നുണ്ട്. ഇതിന് പരീക്ഷ എഴുതാൻ നാലാംക്ലാസ് തുല്യതാപഠനത്തി‍​െൻറ സർട്ടിഫിക്കറ്റ് വേണം. ഇത് നൽകേണ്ടത് സാക്ഷരത മിഷനാണ്. സഫൂറക്ക് സ്കൂൾ സർട്ടിഫിക്കറ്റില്ലാത്തതിനാൽ ജനനസർട്ടിഫിക്കറ്റെങ്കിലും വേണമെന്നും അത് ഹാജരാക്കാത്തതിനാലാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ കഴിയാത്തതെന്നും സാക്ഷര മിഷൻ പ്രതിനിധി പറഞ്ഞു. അതേസമയം, ഇത്തരം സാങ്കേതികതകൾ പറഞ്ഞ് അഞ്ചുവർഷത്തോളം സർട്ടിഫിക്കറ്റ് തഴയപ്പെട്ടത് സംബന്ധിച്ചായിരുന്നു സഫൂറയുടെയും ഉമ്മയുടെയും പരാതി. സ്വന്തമായി ഒരു കമ്പ്യൂട്ടർ അനുവദിച്ചു തരണമെന്നും ഡി.ടി.പി ജോലി പരിശീലിക്കുന്നുണ്ടെന്നും സഫൂറ പറഞ്ഞു. പടം.. കലക്ടറുടെ ജനസമ്പർക്ക പരിപാടിയിൽ പരാതിയുമായെത്തിയ സഫൂറ
Show Full Article
TAGS:LOCAL NEWS 
Next Story