Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 8:10 AM GMT Updated On
date_range 2017-08-30T13:40:35+05:30മേളയിൽ മൊയ്തീെൻറ ഒാർമകളുമായി കാഞ്ചനമാല
text_fieldsഎടപ്പാൾ: അനശ്വര പ്രണയത്തിെൻറ ഓര്‍മകളിൽ ഒരഴകായി തെളിഞ്ഞ് നിൽക്കുന്ന മൊയ്തീെൻറ കാഞ്ചനമാലയെ സരസ് മേളയിലെ ആസ്വാദകർ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. മൊയ്തീനുമായുള്ള പ്രണയാനുഭവങ്ങളും നീറുന്ന ഓര്‍മകളും മൊയ്തീെൻറ ഖബര്‍ സന്ദര്‍ശിച്ച അനുഭവവും മൊയ്തീെൻറ ഉമ്മയോടൊപ്പമുള്ള ജീവിതവും കാഞ്ചനമാല ഒരിക്കൽകൂടി നിറഞ്ഞ സദസ്സിന് മുന്നിൽ താളാത്മകമായി അവതരിപ്പിച്ചപ്പോൾ പല കണ്ണുകളിലും നനവ് പടർന്നിരുന്നു. സരസ് മേളയുടെ ഭാഗമായി നടന്ന കലാ-സാംസ്‌കാരിക പരിപാടിയായ 'നാട്ടുകൂട്ടം' ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അനശ്വര പ്രണയത്തിെൻറ നാൾവഴികളിലൂടെ ഒരിക്കൽകൂടി അവർ സഞ്ചരിച്ചത്. തിരൂർ ആര്‍.ഡി.ഒ സുഭാഷ് മുഖ്യാതിഥിയായിരുന്നു. അഡ്വ. പി.പി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീല്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ഡോ. അരുണ്‍, കെ.പി. സുബ്രഹ്മണ്യന്‍ എന്നിവർ സംസാരിച്ചു. തുടർന്ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിെൻറ നാടകം 'വെയില്‍' അരങ്ങേറി. Tir p13 kanchana (ഫോേട്ടാ കിട്ടിയിട്ടില്ല) 1. സരസ് മേളയിലെ നാട്ടുകൂട്ടം കാഞ്ചനമാല ഉദ്ഘാടനം ചെയ്യുന്നു
Next Story