Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേളാരി ഗവ. വൊക്കേഷനൽ...

ചേളാരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും മോഷണം

text_fields
bookmark_border
തേഞ്ഞിപ്പലം: ചേളാരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂട്ട് തകർത്ത് മോഷണം. പ്രോജക്റ്ററുകൾ, മോണിറ്റർ, ഹാർഡ് ഡിസ്കുകൾ എന്നിവ മോഷണം പോയി. സി.സി.ടി.വി കാമറകൾ തകർത്താണ് മോഷണം നടന്നത്. ദേശീയപാതകരികിൽ സ്ഥിതി സ്ഥിതി ചെയ്യുന്ന ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ നിന്നാണ് ഉപകരണങ്ങൾ കവർച്ച ചെയ്തത്. സ്കൂളിലെ മറ്റൊരു സി.സി.ടി.വി കാമറയിൽ മോഷ്ടാവി​െൻറ ചിത്രം പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ച ഒന്നേകാലിനം രണ്ടേമുക്കാലിന്നും ഇടക്കാണ് മോഷണം നടന്നതെന്ന് സി.സി.ടി.വിയിൽ വ്യക്തമാകുന്നുണ്ട്. ഹയർ സെക്കൻഡറിയിൽനിന്ന് രണ്ട് പ്രോജക്റ്ററുകളും ഹൈസ്കൂളിൽനിന്ന് ഒരു മോണിറ്റർ, ഹാർഡ് ഡിസ്കുകൾ എന്നിവയാണ് മോഷണം പോയത്‌. സ്കൂളിൽ ഇത് മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. പ്രിൻസിപ്പൽ ടി. വിജയൻ, പ്രധാനാധ്യാപിക വൃന്ദ കുമാരി എന്നിവർ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story