Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 8:07 AM GMT Updated On
date_range 30 Aug 2017 8:07 AM GMTഉയർന്ന ഫീസ്: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 690 സീറ്റുകൾ ഒഴിവ്
text_fieldsbookmark_border
ഉയർന്ന ഫീസ്: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 690 സീറ്റുകൾ ഒഴിവ് ( തിരുവനന്തപുരം: ഹൈകോടതി വിധിയിലൂടെ ഫീസ് നിരക്ക് കുത്തനെ ഉയർന്നതോടെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 690 സീറ്റുകളിൽ ആളില്ല. മൂന്നാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശന നടപടികൾ ചൊവ്വാഴ്ച വൈകീേട്ടാടെ പൂർത്തിയായശേഷമുള്ള കണക്കാണ് പുറത്തുവന്നത്. ഒഴിവുള്ള മുഴുവൻ സീറ്റിലേക്കും നേരത്തേ പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തിയിരുന്നു. മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലേക്കായി 2900ൽ അധികം പേർക്കാണ് അലോട്ട്മെൻറ് നൽകിയിരുന്നത്. മെഡിക്കലിൽ 690 സീറ്റുകൾ ഒഴിവുവന്നപ്പോൾ ഡെൻറലിൽ 450 സീറ്റും ഒഴിവുവന്നിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളിേലക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ സ്േപാട് അഡ്മിഷൻ നടത്തും. ഉയർന്ന ഫീസ് കാരണം പ്രേവശനം നേടിയശേഷം റദ്ദാക്കിയവരുടെ എണ്ണം കുറവാണ്. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാതെ തിരിച്ചുപോയവരാണ് കൂടുതൽപേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story