Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:14 AM GMT Updated On
date_range 2017-08-29T13:44:59+05:30കരിങ്കൽ ക്വാറി ഭിത്തി തകർന്ന് വെള്ളം കുത്തിയൊലിച്ചു; ഉരുൾപൊട്ടലെന്ന് ഭയന്ന് ജനം
text_fieldsപട്ടാമ്പി: ശങ്കരമംഗലത്ത് കരിങ്കൽ ക്വാറിയുടെ അരിക് ഭിത്തി തകർന്ന് ജനവാസകേന്ദ്രത്തിലേക്ക് വെള്ളം കുത്തിയൊലിച്ചത് ഭീതി പടർത്തി. ഉരുൾപൊട്ടിയെന്ന പ്രചാരണം വ്യാപിച്ചതോടെ എങ്ങും ആശങ്ക പരന്നു. പൊലീസും ഫയർഫോഴ്‌സും എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ കനത്തമഴയാണ് നാശംവിതച്ചത്. ഉണ്ണിഭ്രാന്തൻ കാവിനടുത്തുള്ള കുന്നിന്മുകളിലെ കരിങ്കൽ ക്വാറിയുടെ അരിക് ഭിത്തിയാണ് തകർന്നത്. ആഴമുള്ള ക്വാറിയിൽനിന്ന് വെള്ളം കുത്തിയൊലിച്ച് താഴ്വാരത്തെ വീടുകളിൽ വെള്ളം കയറി. കിണറുകളിൽ മലിനജലം നിറയുകയും കൃഷി നശിക്കുകയും ചെയ്തു. ഉരുൾപൊട്ടിയെന്ന വിവരത്തെത്തുടർന്ന് ഷൊർണൂരിൽനിന്ന് അഗ്നിശമന സേനയും പട്ടാമ്പി പൊലീസുമെത്തി. റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പ്രദേശത്തെ അനധികൃത ക്വാറികൾക്കെതിരെ പരാതി ഉയർന്നിരുന്നു. എന്നാൽ, അധികൃതരിൽനിന്ന് കാര്യമായ നടപടിയൊന്നുമുണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Next Story