Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:12 AM GMT Updated On
date_range 29 Aug 2017 8:12 AM GMTഅനധികൃത മദ്യവിൽപ്പന; യുവാവ് പിടിയിൽ
text_fieldsbookmark_border
ചിറ്റൂർ: അനധികൃതമായി വിദേശമദ്യം വിറ്റ യുവാവ് പിടിയിൽ. ചിറ്റൂരിലും പരിസരത്തും മദ്യവിൽപന നടത്തിവന്ന ചിറ്റൂർ നെടുങ്ങോട്ടിൽ ഇസ്മയിലിനെയാണ് (40) എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ ടെക്നിക്കൽ ഹൈസ്കൂളിനു സമീപം മദ്യവിൽപ്പനക്കിടെയാണ് പിടിയിലായത്. രണ്ട് ലിറ്റർ വിദേശമദ്യവും ഗ്ലാസും വെള്ളവും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ നിരവധി അബ്കാരി കേസുകളുണ്ടെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാജി പറഞ്ഞു. പ്രിവൻറീവ് ഓഫിസർമാരായ ഷൗക്കത്തലി, ബാലകൃഷ്ണൻ, സിവിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ഉമ്മർ ഫാറൂഖ്, രാജേഷ്, സൂരജ്, അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story