Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:07 AM GMT Updated On
date_range 29 Aug 2017 8:07 AM GMTസായാഹ്ന ധർണ
text_fieldsbookmark_border
വഴിക്കടവ്: കേന്ദ്രസർക്കാരിെൻറ ജനദ്രോഹ നയങ്ങൾക്കും വർഗീയ ഫാഷിസ്റ്റ് നയങ്ങൾക്കുമെതിരെ സി.പി.എം നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വഴിക്കടവിൽ നടത്തി. സി.പി.എം വഴിക്കടവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ എ.ടി. റെജി ഉദ്ഘാടനം ചെയ്തു. പി.സി. നാഗൻ അധ്യക്ഷത വഹിച്ചു. വി. വിനയചന്ദ്രൻ, എം.ടി. അലി, അനിൽ റഹ് മാൻ എന്നിവർ സംസാരിച്ചു. ഓണം പുഷ്പമേള നിലമ്പൂര്‍: അഖിലേന്ത്യ കിസാന്‍ സഭ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം പുഷ്പമേള നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. മോഹന്‍ദാസ് സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. പാര്‍ഥസാരഥിക്ക് പൂക്കള്‍ നല്കി ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ സംസ്ഥാന കമ്മിറ്റി അംഗം ഷര്‍മിള രാജഗോപാൽ, മണ്ഡലം സെക്രട്ടറി എ.പി. രാജഗോപാൽ, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പി. രാജഗോപാലൻ, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറിമാരായ ടി.കെ. ഗിരീഷ് കുമാര്‍, എം. ഉമ്മര്‍, കേരകര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. മൊയ്തീന്, കിസാന്‍ സഭ മണ്ഡലം പ്രസിഡൻറ് പി. ഷാനവാസ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ബാബു പൊറ്റെക്കാട്, എ.ഐ.വൈ.എഫ് മണ്ഡലം ജോ. സെക്രട്ടറി നൗഫല്‍ അമ്പലൻ, മണ്ഡലം വൈ. പ്രസിഡൻറ് റഫീഖ് പറമ്പന്‍, എ.ഐ.വൈ.എഫ് മുനിസിപ്പല്‍ സെക്രട്ടറി അമിത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story