Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ്​ നിയന്ത്രണം വിട്ട്...

ബസ്​ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു

text_fields
bookmark_border
ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു നാദാപുരം: നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു. മരുതോങ്കര കള്ളാട് മുണ്ടക്കുകുറ്റി സ്വദേശി തമഞ്ഞീമ്മൽ രഞ്ജിത് (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.50നാണ് സംഭവം. തൊട്ടിൽപാലത്തുനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കെ.എൽ-18 എൻ 6642 സന്നിധാനം ബസാണ് അപകടത്തിൽപെട്ടത്. ടൗൺ ജുമാമസ്ജിദിനടുത്തുനിന്നേ നിയന്ത്രണം നഷ്ടമായ ബസ് സമീപത്തെ കെ.ആർ. ഹോട്ടലി​െൻറ മുൻവശത്തെ ഷീറ്റിൽ ഇടിച്ചശേഷം ഓട്ടോ സ്റ്റാൻഡിനടുത്ത ടി. കുഞ്ഞാലി ഹാജിയുടെ സിമൻറ് ലാൻഡ് എന്ന കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സ്റ്റാൻഡിൽ രണ്ട് ഓട്ടോറിക്ഷകൾ അപ്പോൾ ഉണ്ടായിരുന്നുവെങ്കിലും അപകടത്തിൽപെട്ടില്ല. യാത്രക്കാർക്ക് കൂടുതൽ അപകടം സംഭവിക്കാതിരിക്കാനായി ഡ്രൈവർ ബസ് വലതു ഭാഗത്തേക്ക് ഓടിച്ചുകയറ്റിയതാണെന്ന് കരുതുന്നു. ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ സിമൻറ് കടയുടെ മുകളിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് ഓഫിസും തകർന്നു. ഓഫിസി​െൻറ ഓടുകളും ഗ്ലാസും ബസിനകത്തേക്ക് തെറിച്ച് വീണു. സമീപത്തെ ഹോട്ടലിലെ തൊഴിലാളികൾ പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ ദാമോദരൻ. മാതാവ്: രാധ. സഹോദരൻ: രഖിൽ. photo: ranjith 25 രഞ്ജിത് 25
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story