Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 8:09 AM GMT Updated On
date_range 2017-08-28T13:39:26+05:30സംസ്ഥാന കൺവെൻഷൻ വിജയിപ്പിക്കും
text_fieldsവളാഞ്ചേരി: പതിനൊന്നിന പരിപാടി പ്രകാരം സ്ഥാപിതമായ സാംസ്കാരിക നിലയങ്ങളിലെ ജീവനക്കാരുടെ സംഘടനയായ കേരള പഞ്ചായത്ത് ലൈബ്രേറിയൻ, ടീച്ചർ, ആയ അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ തിങ്കളാഴ്ച തൃശൂരിൽ നടക്കും. ജില്ലയിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ച് കൺവെൻഷൻ വിജയിപ്പിക്കാൻ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. എൻ. ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു. നൂറുൽ ആബിദീൻ നാലകത്ത്, ടി.കെ. ജാഫർ, പി. അബ്ദുസ്സമദ്, എം.പി. ഹൈമ, കെ. വാസന്തി, കെ. നഫീസ, എം. ഗൗരി, ഹനീഫ, കെ. ബിന്ദു, മുഹമ്മദലി മറ്റത്ത് എന്നിവർ സംസാരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ ഓണാഘോഷ പരിപാടികൾക്ക് സമാപനം വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷെൻറ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ സമാപിച്ചു. പരിപാടികളുടെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ആതവനാട് പഞ്ചായത്ത് അംഗം സലാം കൂടശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബഷീർ തിരുത്തി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത സമിതി അംഗം സുരേഷ് പൂവാട്ടുമീത്തൽ, ഹൈസ്കൂൾ പ്രധാനാധ്യാപകൻ എം. ഉമ്മർ, പ്രേരക്മാരായ എം. ജംഷീറ, യു. വസന്ത, കെ. ശാരദ, പി. വിജിഷ, കെ. അഷ്‌റഫുദ്ദീൻ, സി. നിയാസ്, എം. ബാലസുബ്രഹ്മണ്യൻ, എ. ഷൗക്കത്ത്, കെ.പി. റാഫി, കദീജ പാച്ചിയത്, എം. ബാഷാ ബീഗം, സകരിയ, സന്തോഷ്, ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു. പഠിതാക്കളുടെ ഓണമത്സര പരിപാടികളും ഓണസദ്യയും നടന്നു.
Next Story