Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുഴൽപ്പണവേട്ട;...

കുഴൽപ്പണവേട്ട; അരക്കോടിയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പെരിന്തൽമണ്ണ: രണ്ട് തവണയായി പെരിന്തൽമണ്ണയിൽ നടന്ന കുഴൽപ്പണവേട്ടയിൽ അരേക്കാടിയിലധികം രൂപയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. വേങ്ങര തങ്ങൾകടവൻ അൻവർ (40), കൊമ്പം കോഴിശ്ശേരി അബ്‍ദുല്ല (56) എന്നിവരാണ് പിടിയിലായത്. അൻവറിൽനിന്ന് ഷൂവിലും സോക്സിലും ഒളിപ്പിച്ച നിലയിൽ 25 ലക്ഷം രൂപ പിടിച്ചെടുത്തു. ശനിയാഴ്ച വൈകീട്ട് കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. അബ്‍ദുല്ലെയ ബാഗിൽ ഒളിപ്പിച്ച നിലയിൽ 31.44 ലക്ഷം രൂപയുമായി ഞായറാഴ്ച പുലർച്ചെയാണ് കെ.എസ്.ആർ.ടി.സി പരിസരത്തുനിന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്ര​െൻറ നിർദേശ പ്രകാരമാണ് കുഴൽപ്പണവേട്ട നടന്നത്. പെരിന്തൽമണ്ണ സി.െഎ ടി.എസ്. ബിനു, എസ്.െഎ കമറുദ്ദീൻ എന്നിവരും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പ്രേത്യക അന്വേഷണ സംലത്തിലെ എസ്.െഎ സുരേന്ദ്രൻ, എ.എസ്.െഎ മോഹനകൃഷ്ണൻ, വിനോജ്, സി.പി.ഒമാരായ ദിനേശൻ, വിപിൻ, ഷബീർ, സുമേഷ്, ജയൻ, മോഹൻദാസ്, മുരളി, നെവിൻ ഭാസ്കർ, കൃഷ്ണകുമാർ, അനീഷ് ചാക്കോ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. photo: pmna_abdulla, pmna_abdulla: അൻവർ, അബ്ദുല്ല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story