Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 8:09 AM GMT Updated On
date_range 27 Aug 2017 8:09 AM GMTഓണാഘോഷം
text_fieldsbookmark_border
എടവണ്ണ: ഒതായി പെരകമണ്ണ ഗവ. ഹൈസ്കൂളിൽ രക്ഷിതാക്കളുടെയും പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഓണം, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേകമായി നടന്ന പരിപാടികൾ വിദ്യാർഥികളിൽ നവോന്മേഷം നിറച്ചു. അപ്പം കടി മത്സരം, പൂക്കള മത്സരം, മ്യൂസിക് ചെയർ, കലം തല്ലിപ്പൊട്ടിക്കൽ, ഷൂട്ടൗട്ട് മത്സരം, വടംവലി മത്സരം എന്നിവ നടന്നു. ആഘോഷങ്ങൾക്ക് പി.ടി.എ പ്രസിഡൻറ് ബാബുരാജൻ, എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ, പ്രധാനാധ്യാപിക സീനത്ത് ടീച്ചർ, മഷ്കൂർ ഒതായി, മുജീബ് ചെമ്മല, അഭിലാഷ്, ജലീൽ തുടങ്ങിയവരും അധ്യാപകരായ ഹരിദാസൻ, സതീഷ്, ആലിക്കുട്ടി, ഷിഹാബുദ്ദീൻ തുടങ്ങിയവരും നേതൃത്വം നൽകി. എടവണ്ണ സീതി ഹാജി സ്മാരക ഗവ. ഹൈസ്കൂളിൽ ഓണം, ബലിപെരുന്നാൾ ആഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളാൽ വർണാഭമായി. ക്ലാസ് തലത്തിൽ പൂക്കള മത്സരം, മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ഒപ്പം സുന്ദരിക്ക് പൊട്ടുകുത്തൽ, കലം തല്ലിയുടക്കൽ, കസേരകളി, കുപ്പിയിൽ വെള്ളം നിറക്കൽ, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു. അധ്യാപകരുടെ നേതൃത്വത്തിൽ രാഗമാലികയും വിദ്യാർഥികൾ അവതരിപ്പിച്ച മാവേലിയുടെ എഴുന്നള്ളത്തും പുലികളിയും ചെണ്ടമേളവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സമൂഹസദ്യയുമുണ്ടായിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ 1994 ബാച്ചിലെ പൂർവ വിദ്യാർഥികൾ വിതരണം ചെയ്തു. മമ്പാട്: മേപ്പാടം റഹ്മാനിയ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണം, ഈദ് ആഘോഷം പ്രിൻസിപ്പൽ ഹിലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ 18 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. 'ആദ്യാക്ഷരി' അക്ഷശ്ലോക മത്സരം, നാടൻപാട്ട്, നാടൻ കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. പരിപാടികൾക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ശിവപ്രസാദ്, രാകേഷ്, ഇസ്ഹാഖ്, ത്വാഹ ശരീഫ്, രിസ്വ തുടങ്ങിയവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ഹബീബ് റഹ്മാൻ സ്വാഗതവും സ്കൂൾ ലീഡർ മുർഷിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story