Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസപ്ലൈകോ...

സപ്ലൈകോ ഓണം^ബലിപെരുന്നാൾ മേള നാളെ മുതൽ

text_fields
bookmark_border
സപ്ലൈകോ ഓണം-ബലിപെരുന്നാൾ മേള നാളെ മുതൽ ഒറ്റപ്പാലം: സപ്ലൈകോ ഓണം--ബലിപെരുന്നാൾ താലൂക്ക് േമള ശനിയാഴ്ച തുടങ്ങും. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ രാവിലെ 11ന് ചേരുന്ന ചടങ്ങിൽ പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. പട്ടാമ്പി താലൂക്ക് മേളയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നരക്ക് പട്ടാമ്പി ഗവ. യു.പി സ്‌കൂളിൽ മുഹമ്മദ് മുഹ്‌സിൻ നിർവഹിക്കും. സബ്‌സിഡി സാധനങ്ങൾക്ക് പുറമെ പച്ചക്കറികളും ഫെയറുകളിൽ ലഭ്യമാണെന്നും കാർഡുടമകൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സപ്ലൈകോ ഡിപ്പോ മാനേജർ അറിയിച്ചു. സെപ്റ്റംബർ മൂന്ന് വരെയാണ് മേള പ്രവർത്തിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story