Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 8:38 AM GMT Updated On
date_range 2017-08-11T14:08:59+05:30വിര വിമുക്തി ദിനാചരണം ബ്ലോക്കുതല ഉദ്ഘാടനം
text_fieldsമങ്കട: ദേശീയ വിര വിമുക്തി ദിനാചരണത്തിെൻറ മങ്കട ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ് ഇ. സഹീദ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. രമണി അധ്യക്ഷത വഹിച്ചു. മങ്കട ഗവ. എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ മെഡിക്കൽ ഓഫിസർ ഡോ. യു. ബാബു ദിനാചരണത്തിെൻറ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. മങ്കട ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപിക ബാലാമണി, ഹെൽത്ത് സൂപ്പർവൈസർ പി. രാധാകൃഷ്ണൻ, ബ്ലോക്ക് പി.ആർ.ഒ ജിജോ, ഹെൽത്ത് ഇൻസ്പെക്ടർ, സി. മൊയ്തീൻകുട്ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ്, ലാലി സിസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഒന്നുമുതൽ 19 വയസ്സു വരെയുള്ള കുട്ടികൾക്കാണ് സ്കൂൾ വഴി മരുന്ന് വിതരണം ചെയ്യുന്നത്. ഫിസിയോതെറപ്പിസ്റ്റ്, നഴ്സ് നിയമനം മങ്കട: പാലിയേറ്റിവ് ക്ലിനിക്കിലേക്ക് മുൻ പരിചയമുള്ള ഫിസിയോതെറപ്പിസ്റ്റിനെയും എ.എൻ.എം, ബി.സി.സി.പി.എൻ കോഴ്സ് പാസായ നഴ്സിനെയും ആവശ്യമുണ്ട്. ഫോൺ: 9037220484, 9846317613.
Next Story