Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണത്തിനൊരു മുറം...

ഓണത്തിനൊരു മുറം പച്ചക്കറി, കൃഷി മുറ്റമൊരുക്കി കാളികാവ് ബസാർ സ്കൂൾ

text_fields
bookmark_border
കാളികാവ്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കാളികാവ് കൃഷിഭവൻ സഹകരണത്തോടെ കാളികാവ് ബസാർ ഗവ. യു.പി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. വെണ്ട, പയർ, മുളക്, വഴുതന, തക്കാളി, ചീര തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് സ്കൂൾ മുറ്റത്ത് പ്രത്യേകം തയാറാക്കിയ കൃഷിയിടത്തിൽ ഒരുക്കുന്നത്. കൂടാതെ കാർഷിക ക്ലബിലെ മുഴുവൻ അംഗങ്ങൾക്കും ഗ്രോബാഗുകൾ ലഭ്യമാക്കി. പദ്ധതിയുടെ ഉദ്ഘാടനം കാളികാവ് കൃഷി ഓഫിസർ മുരളി ഉദ്ഘാടനം ചെയ്തു. കൃഷി അസി. സതീഷ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ബാബു ഫ്രാൻസിസ്, എസ്.എം.സി ചെയർമാൻ പി. അയ്യൂബ്, പി.ടി.എ കമ്മിറ്റി അംഗം മുഹമ്മദാലി കാർഷിക ക്ലബ് കൺവീനർ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം. കാളികാവ് ബസാർ സ്കൂളിലെ പച്ചക്കറികൃഷിയുടെ ഉദ്ഘാടനം കാളികാവ് കൃഷി ഓഫിസർ മുരളി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story