Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാക്​...

പാക്​ സ്വാതന്ത്ര്യദിന​െത്ത പിന്തുണച്ച്​ ഫേസ്​ബുക്ക്​​ പോസ്​റ്റ്​: അസം സ്വദേശി കസ്​റ്റഡിയിൽ

text_fields
bookmark_border
പാക് സ്വാതന്ത്ര്യദിനെത്ത പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്: അസം സ്വദേശി കസ്റ്റഡിയിൽ തിരുവനന്തപുരം: ഫേസ്ബുക്കിലെ ഫോട്ടോ െഫ്രയിമിൽ പാകിസ്താൻ സ്വാതന്ത്ര്യദിനത്തിന് പിന്തുണ പ്രഖ‍്യാപിച്ച് പോസ്റ്റിട്ട അസം നാഗോൺ സ്വദേശി സിറാജുദ്ദീനെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. വേളിയിലെ ഹോട്ടലിൽ ജീവനക്കാരനായ സിറാജുദ്ദീൻ പാക് പതാകയും മുഹമ്മദാലി ജിന്നയുടെ ചിത്രവും പാക് സ്വാതന്ത്ര്യദിനത്തിൽ അഭിമാനിക്കുെന്നന്ന അടിക്കുറിപ്പുമുള്ള ഫേസ്ബുക്ക് ഫോട്ടോെഫ്രയിമിൽ സ്വന്തം ഫോേട്ടാ ചേർത്ത് പോസ്റ്റിടുകയായിരുന്നു. ഇത് ബീമാപള്ളി സ്വദേശിയായ മറ്റൊരാൾക്ക് അയച്ചുകൊടുത്തു. ഇയാൾ നൽകിയ വിവരമനുസരിച്ചാണ് വലിയതുറ പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്. രഹസ‍്യാന്വേഷണ വിഭാഗം ഇയാളെ ചോദ‍്യം ചെയ്തുവരുകയാണ്. അസമിലെ വിവരങ്ങൾ അറിയുന്നതിനായി അസം പൊലീസി​െൻറ സഹായം തേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story