Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:39 AM GMT Updated On
date_range 10 Aug 2017 8:39 AM GMTവയൽ നികത്തൽ: കരുളായിയിൽ ഉദ്യോഗസ്ഥ^മാഫിയ കൂട്ടുകെട്ടെന്ന് എ.ഐ.വൈ.എഫ്
text_fieldsbookmark_border
വയൽ നികത്തൽ: കരുളായിയിൽ ഉദ്യോഗസ്ഥ-മാഫിയ കൂട്ടുകെട്ടെന്ന് എ.ഐ.വൈ.എഫ് നിലമ്പൂര്‍: കരുളായി ഗ്രാമപഞ്ചായത്തില്‍ വയൽനികത്തി കെട്ടിട നിർമാണം നടത്തുന്നതിന് ഉദ്യോഗസ്ഥ-മാഫിയ -ഭരണകൂട്ടുകെട്ടെന്ന് ഐ.ഐ.വൈ.എഫ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഉദ്യോഗസ്ഥ ഒത്താശയോടെ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചും വയല്‍നികത്തിയും വൻകിടക്കാർ മേയുമ്പോൾ ഇതിന് പഞ്ചായത്ത് ഭരണസമിതി മൗനാനുവാദം നൽകുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. അതേസമയം, വീടും കരഭൂമിയും ഇല്ലാത്തവര്‍ അഞ്ച് സെൻറ് ഭൂമിയിൽ വീട് നിർമാണത്തിനായി നൽകിയ അപേക്ഷ നിലമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ നിരസിക്കുകയാണ്. വീട് നിർമാണത്തിന് നൽകിയ അപേക്ഷ നിരസിച്ചവർക്കെതിരെ പാവപ്പെട്ട കുടുംബങ്ങളെ പങ്കെടുപ്പിച്ച് സമരം നടത്തുമെന്നും എ.ഐ.വൈ.എഫ് ഭാരവാഹികളായ മുണ്ടമ്പ്ര സക്കീര്‍, മജീദ് കരുളായി, ശുഹൈബ് മൈലംപാറ, മുജീബ് കരുളായി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story