Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 7:59 AM GMT Updated On
date_range 2017-08-10T13:29:58+05:30സ്വർണ വർണത്തിൽ പൂത്തുലഞ്ഞ് സൂര്യകാന്തി; വിസ്മയക്കാഴ്ച കാണാൻ സന്ദർശകരുടെ തിരക്ക്
text_fieldsകൊളത്തൂർ: സ്വർണ വർണത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിയുടെ വിസ്മയക്കാഴ്ച കാണാൻ ഇനി സംസ്ഥാനാതിർത്തി കടന്ന് ഗുണ്ടൽപേട്ടിലൊന്നും പോകണ്ട. കുറുവ കരിഞ്ചാപ്പാടി പൊരുന്നംപറമ്പിൽ വിളഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ കാണാൻ സന്ദർശകരുടെ തിരക്കാണ്. ജില്ലയിലെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ കരുവള്ളി അമീർ ബാബുവിെൻറ പുതിയ കൃഷി പരീക്ഷണമാണ് സൂര്യകാന്തി. അര ഏക്കറിലാണ് കൃഷി ചെയ്തത്. കലർപ്പില്ലാത്ത സൂര്യകാന്തി എണ്ണ നാട്ടുകാർക്ക് ലഭ്യമാക്കുക എന്നതാണ് തെൻറ ലക്ഷ്യമെന്ന് അമീർ ബാബു പറയുന്നു. ഗുണ്ടൽേപട്ടിലെ മില്ലിലെത്തിച്ച് എണ്ണയാക്കാൻ ഉദ്ദേശിക്കുന്നത്. നാരുകൾ കൂടുതലുള്ളതുകൊണ്ട് പേപ്പർ നിർമാണത്തിനും കാലിത്തീറ്റ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാം. അമേരിക്കയിൽനിന്ന് വിരുന്നെത്തിയ സൂര്യകാന്തി കേരളത്തിൽ അപൂർവമാണ്. 'ആസ്റ്ററാസീയേ' എന്ന സസ്യ കുടുംബത്തിൽപെട്ടതാണിത്. വർഷത്തിൽ ഒരു തവണ പൂവിടും. കൊഴുപ്പില്ലാത്ത എണ്ണയായതിനാൽ സൂര്യകാന്തി എണ്ണ പാചകത്തിനായി ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
Next Story