Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:53 AM GMT Updated On
date_range 9 Aug 2017 8:53 AM GMT'കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നു'
text_fieldsbookmark_border
കോയമ്പത്തൂർ: കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടിവരികയാണെന്ന് കേരള ടൂറിസം ഇൻഫർമേഷൻ ഒാഫിസർ കെ.എസ്. ഷൈൻ. കോയമ്പത്തൂരിൽ കേരള വിനോദ സഞ്ചാര വകുപ്പിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോഡ്ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016ൽ 10.38 ലക്ഷം വിദേശ വിനോദസഞ്ചാരികളും 1.32 കോടി ആഭ്യന്തര വിനോദസഞ്ചാരികളുമെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വിദേശ വിനോദസഞ്ചാരികളിൽ 6.25 ശതമാനത്തിെൻറയും ആഭ്യന്തര വിനോദസഞ്ചാരികളിൽ 5.67 ശതമാനത്തിെൻറയും വർധനവാണുണ്ടായത്. ടൂറിസത്തിലൂടെ മൊത്തവരുമാനം 12 ശതമാനം കൂടി. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സൗകര്യാർഥം 'മായ' എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചു. ഇതിലൂടെ സംശയനിവാരണം നടത്താം. ഒഴിവുകാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി 'ഗോ കേരള' ആപ്പും പുറത്തിറക്കി. ട്രക്കിങ് ഉൾപ്പെടെ സാഹസിക വിനോദസഞ്ചാര പരിപാടികളും ഏറെ പേരെ ആകർഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. റോഡ്ഷോയിൽ കേരളത്തിെൻറ തനത് കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. ഫോേട്ടാ: cb156 കേരള വിനോദസഞ്ചാര വകുപ്പ് കോയമ്പത്തൂരിൽ സംഘടിപ്പിച്ച കലാപരിപാടിയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story