Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:53 AM GMT Updated On
date_range 9 Aug 2017 8:53 AM GMTബൈക്കിൽ ഒളിഞ്ഞിരുന്ന പാമ്പ് ദേഹത്ത് ചാടി; വണ്ടി മറിഞ്ഞ് യാത്രികന് പരിക്ക്
text_fieldsbookmark_border
പത്തിരിപ്പാല: ബൈക്കിൽ ഒളിഞ്ഞിരുന്ന പാമ്പ് ദേഹത്ത് ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. വേങ്ങശ്ശേരി കയറംകുടം സുനിൽദാസിനാണ് (33) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30ന് ലെക്കിടി കുഞ്ചൻ സ്മാരക വായനശാലക്ക് സമീപമാണ് അപകടം. തിരുവില്വാമലയിൽനിന്ന് വേങ്ങശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. നാട്ടുകാർ ഓടിക്കൂടി ബൈക്കിൽനിന്ന് പാമ്പിനെ പിടികൂടി. പരിക്കേറ്റ യുവാവിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story