Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്ടൂർ ഫുട്ബാൾ സംഘർഷം:...

വണ്ടൂർ ഫുട്ബാൾ സംഘർഷം: കൈ വെട്ടി മാറ്റിയ കേസിൽ വിചാരണ തുടങ്ങി

text_fields
bookmark_border
മഞ്ചേരി: വണ്ടൂർ തായംകോട് ഫുട്ബാൾ മേളക്കിടെ ഉണ്ടായ സംഘർഷത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുടെ കൈ വെട്ടിമാറ്റിയ കേസിൽ വിചാരണ തുടങ്ങി. മഞ്ചേരി ജില്ല അഡീഷനൽ സെഷൻസ് കോടതി രണ്ടിലാണ് വിചാരണ. 2011 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം. കൊലപാതകക്കേസിൽ വിചാരണക്ക് മഞ്ചേരിയിലേക്ക് വരുന്നതിനിടെ പുലത്ത് പുത്തൻകോട്ടിൽ ഫയാസി‍​െൻറ കൈ കാരക്കുന്നിന് സമീപമാണ് വെട്ടിമാറ്റിയത്. എടവണ്ണ പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. 2008ൽ ഫുട്ബാൾ മേളക്കിടെയുണ്ടായ സംഘർഷത്തിൽ തൃക്കലങ്ങോട് സ്വദേശി അബ്ദുൽനാസർ കൊല്ലപ്പെട്ടിരുന്നു. ഇതിലെ പ്രതികളെ കോടതി ഒരു വർഷം മുമ്പ് ശിക്ഷിച്ചിരുന്നു. കൈ വെട്ടിമാറ്റപ്പെട്ട ഫയാസും മറ്റൊരു സാക്ഷി ജാബിറും ഇപ്പോൾ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബാലകൃഷ്ണൻ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story