Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:38 AM GMT Updated On
date_range 2017-08-09T14:08:59+05:30സാന്ത്വന സ്പർശവുമായി എൻ.സി.ടി വിദ്യാർഥികൾ അഗതി മന്ദിരത്തിൽ
text_fieldsമങ്കട: സമൂഹത്തിൽ ഒറ്റപ്പെട്ടവരും അശരണരുമായി ജീവിതത്തിെൻറ പുറം പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതങ്ങളെ തൊട്ടറിഞ്ഞ് എൻ.സി.ടി വിദ്യാർഥികൾ. വേരും പിലാക്കൽ എൻ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികളാണ് പാണ്ടിക്കാട്ടെ സെൽവ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഒരുദിവസം ചെലവഴിച്ചത്. അന്തേവാസികളെ പരിചരിച്ചും ഭക്ഷണം നൽകിയും പാട്ടുപാടിയും സാന്ത്വനത്തിെൻറ തലോടലായി വിദ്യാർഥികളുടെ സന്ദർശനം. സൽവ കെയർ സന്ദർശനം വിദ്യാർഥികളിൽ സ്നേഹവും അനുകമ്പയും സമൂഹത്തോടുള്ള കടപ്പാടും ഉണർത്താൻ കഴിഞ്ഞെന്ന് സംഘാടകർ പറഞ്ഞു. പട്ടാളത്തിൽ സേവനം ചെയ്ത 105 കാരനായ ഇബ്രാഹീമിെൻറയും ഗായിക നഫീസുമ്മയുടെയും അനുഭവങ്ങൾ കുട്ടികൾക്ക് ജീവിതത്തെക്കുറിച്ച പുതിയ അറിവുകൾ പകർന്നുനൽകി. പരിപാടിക്ക് അധ്യാപകരായ അബ്ദുൽ മുനീം, പി . സാജിർ, പി.പി. ഹബീബ്, സമീറ, പി. സലീന എന്നിവർ നേതൃത്വം നൽകി. സൽവ കെയർ വളൻറിയർ മൻസൂർ അനുഗമിച്ചു. ചിത്രം: MankadaNCT. Selva Care എൻ.സി.ടി വിദ്യാർഥികൾ സെൽവ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം
Next Story