Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിമാനം തെന്നിമാറിയ...

വിമാനം തെന്നിമാറിയ സംഭവം: അന്വേഷണ റിപ്പോർട്ട്​ സമർപ്പിച്ചു

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂരിൽ ലാൻഡിങ്ങിനിെട വിമാനം റൺവേയിൽനിന്ന് തെന്നിമാറിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വ്യോമസുരക്ഷ വിഭാഗം നടത്തിയ പരിശോധന റിപ്പോർട്ട് സമർപ്പിച്ചു. ഡൽഹിയിലെ കേന്ദ്ര കാര്യാലയത്തിലാണ് വിശദ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയിൽനിന്ന് വന്ന സ്പൈസ് ജെറ്റ് വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറിയത്. സംഭവത്തിൽ ഡി.ജി.സി.എ എയർ സേഫ്റ്റി ഒാഫിസർ യു.വി. സുദ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച കരിപ്പൂരിലെത്തി പരിശോധന നടത്തിയത്. ലാൻഡിങ്ങിനിടെ മഴയായിരുന്നതിനാൽ വൈമാനികന് റൺവേ വ്യക്തമാകാത്തതാണ് അപകടകാരണമെന്നാണ് സൂചന. റിപ്പോർട്ടിലെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story