Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ലതല ഓണാഘോഷ...

ജില്ലതല ഓണാഘോഷ പരിപാടികൾ മൂന്ന് മുതൽ

text_fields
bookmark_border
പാലക്കാട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി‍​െൻറ ആഭിമുഖ്യത്തിൽ ജില്ലതല ഓണാഘോഷ പരിപാടികൾ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കും. പാലക്കാട്, മലമ്പുഴ, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ഇതിൽ മലമ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ നാല് ദിവസങ്ങളിലും ശ്രീകൃഷ്ണപുരത്ത്് രണ്ട് ദിവസങ്ങളിലുമായാണ് പരിപാടി. നടത്തിപ്പിനായി കലക്ടറേറ്റ് സമ്മേളനഹാളിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപവത്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യ രക്ഷാധികാരി. മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി, നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് എന്നിവർ രക്ഷാധികാരികളും ജില്ല കലക്ടർ പി. മേരിക്കുട്ടി ചെയർമാനുമാണ്. ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ, എ.ഡി.എം എസ്. വിജയൻ, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ഷാജു ശങ്കർ എന്നിവർ വൈസ് ചെയർമാൻമാരുമാണ്. ടി.ആർ. അജയനാണ് ജനറൽ കൺവീനർ. ഇതുകൂടാതെ േപ്രാഗ്രാം, -ഫിനാൻസ്, പബ്ലിസിറ്റി, സെക്യൂരിറ്റി, പൂക്കളം എന്നീ നാല് സബ് കമ്മിറ്റികളും പരിപാടിയുടെ നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുണ്ട്. റേഷൻ ആനുകൂല്യം: പരാതികൾ അറിയിക്കാം പാലക്കാട്: 2013ലെ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയതി‍​െൻറ ഭാഗമായി ആഗസ്റ്റിൽ എ.എ.വൈ റേഷൻ കാർഡുടമകൾക്ക് കാർഡൊന്നിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണന വിഭാഗത്തിലെ കാർഡിൽ ഉൾപ്പെട്ട ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനേതര സബ്സിഡി വിഭാഗത്തിൽപെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെട്ട ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോ രണ്ട് രൂപ നിരക്കിൽ നൽകും. കൂടാതെ മുൻഗണനേതര സബ്സിഡി വിഭാഗത്തിലെ ഓരോ കാർഡിനും ഒരു കിലോ ഫോർട്ടിഫൈഡ് ആട്ട 15 രൂപക്ക് ലഭിക്കും. രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ പദ്ധതിയിൽ ഉൾപ്പെടാത്ത മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് മൂന്ന് കിലോ ഭക്ഷ്യധാന്യം ലഭിക്കും. (അരി കിലോക്ക് 8.90 നിരക്കിലും ഗോതമ്പ് 6.70 നിരക്കിലും). കൂടാതെ ഓരോ കാർഡിനും രണ്ട് കിലോ ഫോർട്ടിഫൈഡ് ആട്ട കിലോക്ക് 15 രൂപ നിരക്കിൽ ലഭിക്കും. പൊതുവിതരണം സംബന്ധിച്ച പരാതികൾ 1800-425-1550, 1967 ടോൾഫ്രീ നമ്പറിലും ജില്ല സപ്ലൈ ഓഫിസിൽ: 0491 2505541-ലും താലൂക്ക് സപ്ലൈ ഓഫിസുകളിലെ താഴെ പറയുന്ന നമ്പറുകളിലും അറിയിക്കാം. ആലത്തൂർ: 04922 222325, ചിറ്റൂർ: 04923 222329, മണ്ണാർക്കാട്: 04924 222265, ഒറ്റപ്പാലം: 0466 2244397, പാലക്കാട്: 0491 2536872, പട്ടാമ്പി: 0466 2970300.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story