Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:41 AM GMT Updated On
date_range 2017-08-08T14:11:59+05:30ചേലേമ്പ്രയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റവും ബഹളവും
text_fieldsതേഞ്ഞിപ്പലം: ചേലേമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും ബഹളവും. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം പിരിച്ചുവിട്ടു. ചേലേമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക പ്രസിഡൻറായ എം.കെ. സെയ്തലവി വിളിച്ചു ചേര്‍ത്ത യോഗമാണ് അലങ്കോലമായത്. ചേലേമ്പ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായ ഹുസൈന്‍ കാക്കഞ്ചേരിക്കെതിരെ വോട്ടു ചെയ്ത കെ. പ്രദീപ്, പി. ഷിനോയ് എന്നിവരെ യോഗത്തില്‍ പങ്കെടുപ്പിച്ചതാണ് ഭാരവാഹികളായ പലരെയും പ്രകോപിപ്പിച്ചത്. ഭാരവാഹികളില്‍ പലരെയും യോഗ വിവരം അറിയിച്ചില്ലെന്ന് ആരോപിച്ചും പ്രതിഷേധമുണ്ടായി. വാക്കേറ്റവും ഉന്തും തള്ളുമായതോടെ യോഗം തുടക്കത്തിലേ പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ഹുസൈന്‍ കാക്കഞ്ചേരിയിലെ അനുകൂലിക്കുന്നവര്‍ സംഘടിച്ച് സമാന്തരമായി യോഗം ചേർന്നു. കെ.പി.സി.സിയും ഡി.സി.സിയും നിര്‍ദേശിക്കുന്ന സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മണ്ഡലം വൈസ് പ്രസിഡൻറായ സി.ഇ. മൊയ്തീന്‍കുട്ടിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇടിമുഴിക്കല്‍ അങ്ങാടിയില്‍ പ്രകടനം നടത്തി. കെ.പി. ദേവദാസ് ഉദ്ഘാടനം ചെയ്തു. സി.ഇ. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. എന്‍. കൃഷ്ണന്‍കുട്ടി, ടി.വി. ശ്രീധരന്‍, ടി. ഗോപിനാഥന്‍, കെ. ഗോപാലകൃഷ്ണന്‍, പി.ടി. ഹരിഹരദാസ്, ടി. പ്രശാന്ത്, കെ.കെ. മുരളീധരന്‍, കെ.സി. അപ്പു എന്നിവര്‍ സംസാരിച്ചു.
Next Story