Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:35 AM GMT Updated On
date_range 2017-08-08T14:05:59+05:30മങ്കട ഗവ. ആശുപത്രിയിൽ ഡോക്ടറെ നിയമിക്കും
text_fieldsമങ്കട: ഗവ. ആശുപത്രിയിൽ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും പുതിയ ഡോക്ടറെ ലഭിക്കുന്ന മുറക്ക് ആശുപത്രിയിൽ നിയമിക്കുമെന്നും മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പ് നൽകിയതായി 'സൈൻ മങ്കട' ഭാരവാഹികളായ ഇഖ്ബാൽ മങ്കട, സമദ് പറച്ചിക്കോട്ടിൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. 'സൈൻ മങ്കട'യുടെ ആഭിമുഖ്യത്തിൽ ആശുപത്രി വിഷയത്തിൽ ആഗസ്റ്റ് 15ന് മങ്കടയിൽ നടക്കുന്ന ബഹുജന കൺവെൻഷെൻറ ഭാഗമായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിെൻറ ഭാഗമായാണ് കഴിഞ്ഞ ആഴ്ച ബ്ലോക്ക് പ്രസിഡൻറിനെ കണ്ടത്. നേരത്തേ ജില്ല മെഡിക്കൽ ഓഫിസറുമായി കൂടിക്കാഴ്ച നടത്തുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നതായും അനുകൂല നിലപാട് അറിയിച്ചതായും ഭാരവാഹികൾ പറഞ്ഞു. അതേസമയം, ആശുപത്രി ബ്ലോക്കിന് കീഴിൽ പുതിയ ഫാർമസിസ്റ്റിനെ നിയമിച്ചതായും ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളെല്ലാം ആശുപത്രിക്കുവേണ്ടി ചെയ്യുമെന്നും പുതിയ ഡോക്ടറെ ലഭിക്കുന്ന മുറക്ക് നിയമിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ. സഹീദ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കാമെന്ന് പുതിയ സർക്കാർ ഉത്തരവുണ്ടായിരുന്നെങ്കിലും ആവശ്യമായ ഡോക്ടർമാരെ ലഭിച്ചില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം ബ്ലോക്ക് പ്രസിഡൻറ് ഡി.എം.ഒക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് ഡി.എം.ഒ നൽകിയ ലിസ്റ്റിൽനിന്ന് നിയമിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായും പ്രസിഡൻറ് അറിയിച്ചു. പനിയും അനുബന്ധ രോഗങ്ങളും വർധിക്കുകയും ഒ.പി 600ൽനിന്ന് 900ത്തിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തിൽ വളരെ പ്രയാസപ്പെട്ടാണ് ആശുപത്രിയിൽ കാര്യങ്ങൾ നടക്കുന്നത്. വൈകുന്നേരം വരെ ഒ.പി ഏർപ്പെടുത്താൻ കഴിഞ്ഞ മാസം എച്ച്.എം.സി യോഗം തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യം നടപ്പായിട്ടില്ല. പുതിയ ബ്ലോക്കിെൻറ മുകളിലത്തെ നിലയുടെ പ്രവൃത്തി കഴിഞ്ഞെങ്കിലും ഇനിയും തുറന്നുകൊടുത്തിട്ടില്ല. ആശുപത്രി വളപ്പിൽ ഉണ്ടായിരുന്ന മിൽമ ബൂത്ത് പൂട്ടിയിട്ട് മാസങ്ങളായെങ്കിലും അത് തുറക്കുന്നതിനോ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനോ നടപടി എടുത്തിട്ടില്ല. അഡ്മിറ്റാകുന്ന രോഗികൾക്കും മറ്റും അത്യാവശ്യം ഭക്ഷണ പാനീയങ്ങൾ ലഭിക്കാൻ ആശുപത്രി പരിസരത്ത് ഒരു സംവിധാനവും ഇപ്പോൾ ഇല്ല.
Next Story