Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:33 AM GMT Updated On
date_range 2017-08-07T14:03:00+05:30'നെൽവിത്ത് നൽകാൻ വിത്തുൽപാദന കേന്ദ്രം നടപടി സ്വീകരിക്കണം'
text_fieldsപടിഞ്ഞാറങ്ങാടി: കർഷകർക്കാവശ്യമായ നെൽവിത്ത് നൽകാൻ വിത്തുൽപാദന കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് അംഗം അലി കുമരനെല്ലൂർ ആവശ്യപ്പെട്ടു. പല പാടശേഖര സമിതികൾക്കും നാമമാത്ര തോതിലാണ് വിത്ത് ലഭിച്ചിട്ടുള്ളത്. പത്ത് ടൺ അപേക്ഷിച്ച കൃഷിഭവനുകൾക്ക് പകുതി മാത്രമാണ് കെ.എസ്.എസ്.ഡി.എ നൽകിയത്. അതും കർഷകർ ആവശ്യപ്പെട്ട വിത്തുമല്ല. പടിഞ്ഞാറൻ മേഖലയിൽ രണ്ടാം വിള ഇറക്കേണ്ട സമയമായിട്ടും വിത്തിെൻറ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ മാസത്തിൽ നാലാമത്തെ ചൊവ്വാഴ്ച വികലാംഗ ബോർഡ് ചേരാനും തീരുമാനമായതായി ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുറഹിമാൻ അറിയിച്ചു. വികലാംഗർക്ക് ജോയൻറ് ആർ.ടി.ഒ ഓഫിസിെൻറ ഇരുനില കെട്ടിടം കയറി ലൈസൻസ് ടെസ്റ്റ് എഴുതാനുള്ള വിഷമം കണക്കിലെടുത്ത് മാസത്തിലൊരിക്കൽ ഇവർക്കായി തഴെനിലയിൽ സൗകര്യമൊരുക്കാനും തീരുമാനമായി. താലൂക്ക് വികസന സമിതിയിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അസാന്നിധ്യം സഭ ഗൗരവമായി ചർച്ച ചെയ്തതിെൻറ അടിസ്ഥാനത്തിൽ പങ്കെടുക്കാത്തവരുടെ പട്ടിക ജില്ല കലക്ടർക്ക് കൈമാറാൻ അധ്യക്ഷത വഹിച്ച മുഹമ്മദ് മുഹ്സിൻ എം.എൽ.എ തഹസിൽദാർക്ക് നിർദേശം നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോൾ, തഹസിൽദാർ കെ.ആർ. പ്രസന്നകുമാർ, െഡപ്യൂട്ടി തഹസിൽദാർ ശ്രീജിത്ത്, സെയ്ത് മുഹമ്മദ്, കിഷോർ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു.
Next Story