Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​റ്റേഷനറി...

സ്​റ്റേഷനറി കച്ചവടത്തിെൻറ മറവിൽ ലഹരി വിൽപന: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
അരീക്കോട്: ബേക്കറി കച്ചവടത്തി​െൻറ മറവിൽ ലഹരി വിൽപന നടത്തിയ പ്രതിയെ അറസ് റ്റ് ചെയ്തു. മുണ്ടമ്പ്ര ഉഗ്രപുരം നടുവിലക്കണ്ടി അബ്ദുറഹ്മാനെയാണ് (39) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. അരീക്കോട് പെരുമ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും ഗവ. ഐ.ടി.ഐയിലെയും വിദ്യാർഥികളുടെ പക്കൽ ലഹരി വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിയ ശേഷമാണ് പ്രതിയ പിടികൂടിയത്. ഇയാളുടെ ബേക്കറി കടയിൽനിന്ന് ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ ലഭിക്കുന്നത് കടുങ്ങല്ലൂരിലെ ഇയാളുടെ ബേക്കറി കടയിൽ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പുറമെ നാട്ടുകാരിൽനിന്നും ഇയാൾക്കെതിരെ വ്യാപകമായി പരാതികൾ ലഭിച്ചതായി അരീക്കോട് എസ്.ഐ കെ. സിനോദ് പറഞ്ഞു. വിദ്യാർഥികൾ ഉൾെപ്പടെയുള്ളവർക്ക് ലഹരി വസ്തുക്കൾ വിൽപന നടത്തിയതിന് മുമ്പും പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. കട അടച്ച് പൂട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അരീക്കോട് പഞ്ചായത്ത് അധികൃതർക്ക് നോട്ടീസ് നൽകുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story