Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനസിന് സ്വീകരണം

അനസിന് സ്വീകരണം

text_fields
bookmark_border
ഊർങ്ങാട്ടിരി: ഇന്ത്യയിലെ മികച്ച ഫുട്ബാൾ കളിക്കാരനായി ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ തെരഞ്ഞെടുത്ത അനസ് എടത്തൊടികക്ക് മൈത്ര എക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഇന്ത്യൻ സൂപ്പർ ലീഗ് താരം എം.പി. സക്കീർ, നാട്ടുകാരനും മുൻ ഇന്ത്യൻ ബാങ്ക് താരവുമായ കെ. അസീം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സ്വീകരണ സമ്മേളനം മുൻ ഇന്ത്യൻ താരം യു. ഷറഫലി ഉദ്ഘാടനം ചെയ്തു. അരീക്കോട് പൊലീസ് സബ് ഇൻസ്പെക്ടർ കെ. സിനോദ്, ക്ലബ് ഭാരവാഹികളായ കെ. അനൂപ്, പി.വി. സലിം, കെ. ജാഫർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story