Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമരമ്പലത്ത്​ ഭീതി...

അമരമ്പലത്ത്​ ഭീതി പടർത്തി അജ്​ഞാത ജീവി

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ഉപ്പുവള്ളിയിലും കവളമുക്കട്ടയിലും അജ്ഞാത വന്യജീവിയെ കണ്ടത് നാട്ടുകാരില്‍ ഭീതിയുളവാക്കി. ഞായറാഴ്ച രാവിലെയാണ് കവളമുക്കട്ട മേലേപീടികയില്‍ ചിലര്‍ പുലിയോട് സാദൃശ്യമുള്ള വന്യജീവിയെ കണ്ടതായി പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയിലും ഉപ്പുവള്ളി പ്രദേശത്ത് ഈ ജീവിയെ കണ്ടതായി അഭ്യൂഹം ഉണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേയ്ഞ്ചര്‍ കെ.ജി. ബാല​െൻറ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്ന് പുള്ളിപ്പുലിയാകാനാണ് സാധ്യത എന്നാണ് അധികൃതരുടെ അഭിപ്രായം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story