Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:56 AM GMT Updated On
date_range 2017-08-06T14:26:59+05:30ജനവാസ മേഖലയിലെ ടവര്‍ നിർമാണം; പിടാവനൂർ നിവാസികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsചങ്ങരംകുളം: ജനവാസ കേന്ദ്രങ്ങളിലെ അശാസ്ത്രീയ ടവര്‍ നിർമാണം പ്രദേശവാസികൾക്ക് ഭീഷണിയാണെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂക്കുതല പിടാവനൂരിലെ ജനവാസ കേന്ദ്രത്തിലാണ് സ്വകാര്യ വ്യക്തി ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ടവര്‍ നിർമാണം നിര്‍ത്തിവെക്കണമെന്ന് നാട്ടുകാർ കെട്ടിട ഉടമയെ അറിയിച്ചിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് രണ്ട് ടവറുകള്‍ ഉണ്ടെന്നും ഇനിയും ഒരു ടവര്‍ ഗ്രാമപ്രദേശത്ത് സ്ഥാപിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതരെ അറിയിച്ചിരുന്നു. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് സമീപത്ത് ടവര്‍ നിര്‍മാണം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ടവര്‍ നിര്‍മാണം വീണ്ടും തുടങ്ങിയതോടെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മാക്കാലി, മടത്തിപ്പാടം, കുന്ന് മേഖലകളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും പാരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ടവര്‍ കാരണമാവും എന്നതാണ് എതിർപ്പിന് കാരണമെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക ലാഭത്തിന് വേണ്ടി സ്വകാര്യ വ്യക്തി കെട്ടിടത്തിന് മുകളില്‍ ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും ഒരു സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. എന്തുവില കൊടുത്തും ടവര്‍ നിര്‍മാണം തടയുമെന്നും അവര്‍ പറഞ്ഞു.
Next Story