Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:50 AM GMT Updated On
date_range 6 Aug 2017 8:50 AM GMTകൊടലൂരിൽ കുലച്ച വാഴകൾ വെട്ടി നശിപ്പിച്ചു
text_fieldsbookmark_border
പട്ടാമ്പി: കൊടലൂർ പാടശേഖരത്തിലെ കണ്ടേങ്കാട്ടിൽ അക്ബറിെൻറ ഉടമസ്ഥതയിലുള്ള വാഴത്തോട്ടം സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചു. 20 സെൻറ് സ്ഥലത്തുള്ള തോട്ടത്തിലെ പന്ത്രണ്ടോളം വാഴകളാണ് വെട്ടി നശിപ്പിച്ചത്. പതിയിൽ മുഹമ്മദ് കുട്ടി പാട്ടത്തിനെടുത്ത് നടത്തുന്നതാണ് വാഴകൃഷി. പ്രതികൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന് സ്ഥലം സന്ദർശിച്ച പട്ടാമ്പി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എ. റാസി, വാർഡ് കൗൺസിലർ കെ.വി.എ. ജബ്ബാർ എന്നിവർ ആവശ്യപ്പെട്ടു. ചിത്രം : കൊടലൂരിൽ നശിപ്പിച്ച വാഴത്തോട്ടം പരിപാടി ഇന്ന് പട്ടാമ്പി നരിപ്പറമ്പ് ഗവ. യു.പി സ്കൂൾ: പൂർവ വിദ്യാർഥി കൂട്ടായ്മ 'പറയാൻ ബാക്കിവെച്ചത്' -2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story