Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുറ്റിപ്പുറത്ത് കോളറ...

കുറ്റിപ്പുറത്ത് കോളറ നിവാരണം; 90 സ്ഥലങ്ങളിലെ കുടിവെള്ളം പരിശോധനക്ക്

text_fields
bookmark_border
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് നിന്ന് കോളറയെ തുടച്ച് നീക്കാൻ 90 സ്ഥലങ്ങളിലെ കിണറുകളിലെ വെള്ളം പരിശോധനക്കയക്കും. ഓരോ ദിവസവും 25 സ്ഥലങ്ങളിൽ നിന്നാണ് ജലം ശേഖരിക്കുക. കുറ്റിപ്പുറം ടൗൺ കേന്ദ്രീകരിച്ചും കോളറ സാന്നിധ്യം കണ്ടെത്തിയ ഹോട്ടലുകളുടെ പരിസരത്ത് നിന്നുമാണ് ജലം ശേഖരിക്കുന്നത്. കോഴിക്കോട് കുന്ദമംഗലത്തുള്ള സി.ഡബ്ല്യു.ആർ.ഡി.എം (സ​െൻറർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മ​െൻറ് മാനേജ്മ​െൻറ് ) ലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ കോളറ സ്ഥിരീകരിച്ചതോടെ കോളറ ജാഗ്രത നിർദേശം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുറ്റിപ്പുറത്തെ 90 കേന്ദ്രങ്ങളിൽ നിന്ന് ജലം ശേഖരിച്ച് പരിശോധിക്കുന്നത്. ഇന്ദിര ജന്മ ശതാബ്ദി സംഗമം എടപ്പാൾ: യൂത്ത് കോൺഗ്രസ് പൊന്നാനി ലോക്സഭ മണ്ഡലം ഇന്ദിര ജന്മ ശതാബ്ദി സംഗമം പി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ഇ.പി. രാജീവ് അധ്യക്ഷത വഹിച്ചു. എൻ.എസ്.യു ദേശീയ സെക്രട്ടറി അഡ്വ. ഷറഫുന്നീസ കരോളി മുഖ്യ പ്രഭാഷണം നടത്തി. ടി.പി. മുഹമ്മദ്, സിദ്ദീഖ് പന്താവൂർ, അഡ്വ. എ.എം. രോഹിത്, ഡോ. യു.കെ. അഭിലാഷ്, രതീഷ് കൃഷ്ണ, ഷെബീർ നെല്ലിയാളി, ഹക്കീം വെണ്ടല്ലൂർ, ജാസിർ, മുസ്തഫ, കരീം പോത്തനൂർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story