Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:50 AM GMT Updated On
date_range 5 Aug 2017 8:50 AM GMTസാംസ്കാരിക സംഘടനയുടെ തെരഞ്ഞെടുപ്പിന് പ്രവാസി വോട്ടും!
text_fieldsbookmark_border
തിരുനാവായ: രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ പ്രവാസികൾ നിരവധി തടസ്സങ്ങൾ നേരിടുമ്പോൾ സാംസ്കാരിക സംഘടന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രവാസികളായ അംഗങ്ങൾക്ക് ഓൺലൈൻ വോട്ടും നാട്ടിലെ അംഗങ്ങൾക്ക് ബാലറ്റ് പേപ്പറും ഏർപ്പെടുത്തിയത് ശ്രദ്ധേയമാകുന്നു. എടക്കുളത്തെ സ്റ്റാർസ് ഓഫ് കുന്നുംപുറമാണ് രണ്ട് വർഷത്തേക്കുള്ള പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ പുതിയ രീതി കൈക്കൊണ്ടത്. കെ.പി. ബഹാവുദ്ദീൻ, സി.വി. ഷാജി, സി.പി. അബ്ദുസ്സലാം എന്നിവരാണ് മത്സര രംഗത്തുള്ളത്. വെള്ളിയാഴ്ച വൈകീട്ട് നാലിനാരംഭിച്ച വോട്ടെടുപ്പ് രാത്രി ഒമ്പതുവരെ നീണ്ടു. ഫലപ്രഖ്യാപനം ശനിയാഴ്ച നടക്കും. സംഘടനയിലെ ജനാധിപത്യത്തിന് കരുത്ത് പകരാനാണ് ഓൺലൈൻ വോട്ട് ഏർപ്പെടുത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story