Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എഫ് കാമ്പസ്...

എം.എസ്.എഫ് കാമ്പസ് റൈഡിന് സ്വീകരണം

text_fields
bookmark_border
പട്ടാമ്പി: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കാമ്പസ് റൈഡിന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്‍കി. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലെ കാമ്പസുകളിലായിരുന്നു പര്യടനം. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളജില്‍ യു.ഡി.എസ്.എഫ് നേതൃത്വത്തില്‍ നൽകിയ സ്വീകരണം സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജമാല്‍ മപ്പാട്ടുകര അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ടി.പി. ഷാജി, യൂത്ത്‌ ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് സി.എ. റാസി, യു.കെ. ഷറഫുദ്ദീന്‍, എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ നിഷാദ് കെ. സലീം, കെ.കെ.എ. അസീസ്, കെ.എം. ഫവാസ്, ജില്ല പ്രസിഡൻറ് ഷമീര്‍ പാഴേരി, ജനറൽ സെക്രട്ടറി ഷറഫു പിലാക്കല്‍, പി. സൈഫുദ്ദീന്‍, എ.കെ.എ. ജസീല്‍, മന്‍സൂര്‍ പാലത്തിങ്ങല്‍, പി.കെ.എം. ഷഫീഖ്, കെ.ടി. റഷീദ്, കെ.പി. റിഷാദ്, പി. റാഷിക്, ടി. ഫക്രുദ്ദീന്‍, കെ.എം. ആഷിഫ്, മുഹമ്മദ് സ്വാലിഹ്, ജമാൽ മപ്പാട്ടുകര, അജ്മല്‍ പുതിയ റോഡ് എന്നിവർ സംസാരിച്ചു. യു.ഡി.എസ്.എഫ് സ്ഥാനാർഥികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story